ഇടുക്കി:സംസ്ഥാത്തെ ഏറ്റവും മികച്ച എസ്.പി.സി യൂണിറ്റിനുള്ള അംഗീകാരം രാജാക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് യൂണിറ്റിന്. എസ്.പി.സിയുടെ നേതൃത്വത്തില്‍ മാതൃകാപരമായി നടപ്പിലാക്കിയ വിവിധ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അംഗീകാരം.
മികച്ച എസ്‌പിസി യൂണിറ്റിനുള്ള പുരസ്‌കാരം രാജാക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് - സംസ്ഥാത്തെ മികച്ച എസ്.പി.സി യൂണിറ്റ്
രാജാക്കാട് ആശാഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികളുമായി ചേര്‍ന്ന് രാജാക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂൾ എസ്.പി.സി നടത്തിയ പച്ചക്കറി കൃഷിയും ഫ്രണ്ട്‌സ് അറ്റ് ഹോം അടക്കമുള്ള പദ്ധതികളും സംസ്ഥാനത്തിന് തന്നെ മാതൃകയായിരുന്നു
![മികച്ച എസ്‌പിസി യൂണിറ്റിനുള്ള പുരസ്‌കാരം രാജാക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5127785-thumbnail-3x2-hjjhjhjh.jpg)
രാജ്യ സ്‌നേഹവും പൗരബോധവുമുള്ള തലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന എസ്.പി.സി. ഇന്ന് സമൂഹത്തിന്‍റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രധാന ഘടകമായി മാറിക്കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേയും യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് രാജാക്കാട് സ്‌കൂളിന് അംഗീകാരം ലഭിച്ചത്. രാജാക്കാട് ആശാഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികളുമായി ചേര്‍ന്ന് നടത്തിയ പച്ചക്കറി കൃഷിയും ഫ്രണ്ട്‌സ് അറ്റ് ഹോം അടക്കമുള്ള പദ്ധതികള്‍ സംസ്ഥാനത്തിന് തന്നെ മാതൃകയായിരുന്നു. മാതൃകാപരമായ പ്രവര്‍ത്തനത്തിന് അംഗീകാരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് എസ്.പി.സി കേഡറ്റുകളും, അധ്യാപകരും, വിദ്യാര്‍ത്ഥികളും. ഇരുപത്തിയഞ്ചിനം മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് അംഗീകാരം നിർണയിച്ചത്. ഡിഐമാരായ ജോബിൻ ജെയിംസ്, വി.ആര്‍ രഞ്ചിനി, സിപിഒ ബിനോയി തോമസ്, എസിപി ഒ. ബീനാകുര്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത്.