ഇടുക്കി:നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനമാകുമെന്ന് ബിഡിജെഎസ്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് സമാനമായി ത്രികോണ മത്സരം നടക്കും. സംഘടനാപരമായി പാർട്ടി കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചെന്നും ബിഡിജെഎസ് ഉടുമ്പൻചോല നിയോജക മണ്ഡലം പ്രസിഡന്‍റ് വിഷ്‌ണു മമ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനമാകുമെന്ന് ബിഡിജെഎസ് - kerala assembly election
ഇത്തവണ ഇടുക്കി,തൊടുപുഴ മണ്ഡലങ്ങളിൽ ആവും ബിഡിജെഎസ് മത്സരിക്കുക. ഉടുമ്പൻചോല സീറ്റ് ബിജെപിക്ക് വിട്ടു കൊടുക്കുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനമാകുമെന്ന് ബിഡിജെഎസ്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിൽ ഉടുമ്പൻചോല, ഇടുക്കി, തൊടുപുഴ മണ്ഡലങ്ങളിലാണ് ബിഡിജെഎസ് മത്സരിച്ചത്. മൂന്നിടത്തും പാർട്ടി മൂന്നാം സ്ഥാനത്തായിരുന്നു. ഇത്തവണ ഇടുക്കി,തൊടുപുഴ മണ്ഡലങ്ങളിൽ ആവും ബിഡിജെഎസ് മത്സരിക്കുക. ഉടുമ്പൻചോല സീറ്റ് ബിജെപിക്ക് വിട്ടു കൊടുക്കുമെന്നാണ് സൂചന.