ഇടുക്കി: രാജാക്കാട് കള്ളിമാലിയില്‍ വഴിതെറ്റി വന്ന അതിഥി വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കൗതുകമായി. അമ്പലക്കവല ഏലന്താനത്ത് തോമസിന്‍റെ വീട്ടിലാണ് അപ്രതീക്ഷിതമായി വെള്ളി മൂങ്ങ എത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് തോമസിന്‍റെ വീട്ടില്‍ വെള്ളിമൂങ്ങയെ കണ്ടെത്തിയത്.
വീട്ടില്‍ വിരുന്നെത്തിയ അപ്രതീക്ഷിത അതിഥി കൗതുകമായി
അമ്പലക്കവല ഏലന്താനത്ത് തോമസിന്‍റെ വീട്ടിലാണ് അപ്രതീക്ഷിതമായി വെള്ളി മൂങ്ങ എത്തിയത്.
കൗതുകമായി വീട്ടില്‍ വിരുന്നെത്തിയ അപ്രതീക്ഷിത അതിഥി
പുലർച്ചെ അടുക്കളയിൽ നിന്നും ശബ്‍ദം കേട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് അടുക്കളയില്‍ വെള്ളിമൂങ്ങയെ കണ്ടത്. വനപാലകരെ വിവരം അറിയിച്ചതിനെ തുടർന്ന് പൊന്മുടി സെക്ഷനിലെ ഉദ്യോഗസ്ഥർ എത്തി മൂങ്ങയെ പിടികൂടി. പകൽ സമയങ്ങളിൽ ഇവയ്ക്ക് കാഴ്‌ചക്കുറവ് ഉള്ളതിനാൽ വൈകീട്ട് വനത്തിൽ തുറന്ന് വിടും.
Also read: മഴക്കെടുതിയില്‍ ദുരിതം നിറഞ്ഞ് ഇടുക്കി, ദൃശ്യങ്ങളും ചിത്രങ്ങളും