ഇടുക്കി: തൊടുപുഴയിലെ ബാർ ഹോട്ടലിൽ ആക്രമണം നടത്തിയ രണ്ട് ഡിവൈഎഫ്ഐ നേതാക്കളടക്കം കണ്ടാലറിയുന്ന നാലു പേർക്കെതിരെ പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ മുതലക്കോടം മേഖല ജോയിന്‍റ് സെക്രട്ടറി മാത്യൂസ് കൊല്ലപ്പിള്ളി, ജിത്തു മുതലക്കോടം എന്നിവർ ഉൾപ്പെട്ട സംഘമാണ് അക്രമം നടത്തിയതെന്ന് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ഹോട്ടല്‍ റിസപ്‌ഷനിലെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടു. മദ്യം നൽകാൻ വിസമ്മതിച്ചതോടെ റിസപ്ഷനിസ്‌റ്റായ ബോണിയെ തള്ളിമാറ്റി ഹോട്ടലില്‍ കയറുകയും തടയാന്‍ ശ്രമിച്ച ബോണിയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടെ ബോണിയുടെ പോക്കറ്റിലുണ്ടായിരുന്ന പണവും സംഘം തട്ടിയെടുത്തു.
ബാര്‍ ആക്രമണം: രണ്ട് ഡിവൈഎഫ്ഐ നേതാക്കളടക്കം നാല് പേർക്കെതിരെ കേസ് - കേരള പൊലീസ്
ഡിവൈഎഫ്ഐ മുതലക്കോടം മേഖല ജോയിന്‍റ് സെക്രട്ടറി മാത്യൂസ് കൊല്ലപ്പിള്ളി, ജിത്തു മുതലക്കോടം എന്നിവർ ഉൾപ്പെട്ട സംഘമാണ് അക്രമം നടത്തിയത്. ഇരുവരെയും ഡിവൈഎഫ്ഐയില്‍ നിന്ന് പുറത്താക്കി.

ബാര്‍ ആക്രമണം: രണ്ട് ഡിവൈഎഫ്ഐ നേതാക്കളടക്കം നാല് പേർക്കെതിരെ കേസ്
ബാര്‍ ആക്രമണം: രണ്ട് ഡിവൈഎഫ്ഐ നേതാക്കളടക്കം നാല് പേർക്കെതിരെ കേസ്
സംഭവം കേസായതോടെ രണ്ട് നേതാക്കളെയും ഡിവൈഎഫ്ഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. സംഭവം ഒതുക്കി തീർക്കാൻ എസ്എഫ്ഐ മുൻ ജില്ലാ ഭാരവാഹിയും തൊടുപുഴയിലെ സിപിഎം പ്രാദേശിക നേതാവും നീക്കം നടത്തിയതായി ആരോപണമുണ്ട്.