പത്ത് കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു - പത്ത് കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു
അടിമാലി സ്വദേശി ശിഹാബാണ് പിടിയിലായത്. അടിമാലി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്‍റീവ് ഓഫീസര്‍ എം സി അനിലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്
ഇടുക്കി : പത്ത് കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. കൊച്ചി- ധനുഷ്‌ക്കോടി ദേശിയപാതയില്‍ അടിമാലി എക്‌സൈസ് സംഘം നടത്തിയ വാഹനപരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. സംഭവത്തിൽ അടിമാലി കല്ലാര്‍ സ്വദേശി ശിഹാബിനെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍നിന്നും പുകയില ഉത്പന്നങ്ങള്‍ എത്തിച്ച് വീട്ടില്‍ സൂക്ഷിച്ച ശേഷം ആവശ്യക്കാർക്ക് എത്തിച്ച് നൽകുകയാണ് ഇയാലുടെ പതിവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആനച്ചാല്‍,അമ്പഴച്ചാല്‍, രണ്ടാംമൈല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ശിഹാബ് കൂടുതലായി പുകയില ഉത്പന്നങ്ങള്‍ കച്ചവടം നടത്തി വന്നിരുന്നതെന്നാണ് സൂചന. അടിമാലി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്‍റീവ് ഓഫീസര്‍ എം സി അനിലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.