ഇടുക്കി : രാജാക്കാട് അതിഥി തൊഴിലാളികളായ ദമ്പതികളുടെ 7 മാസം പ്രായമായ മകനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളായ പ്രവീൺ കുമാർ, ഗോമതി ദമ്പതികളുടെ മകനാണ് മരിച്ചത്. രാജാക്കാട് സ്വദേശി പുളിക്കൽ തങ്കച്ചന്‍റെ കൃഷിയിടത്തിൽ ജോലിക്ക് വന്നതായിരുന്നു ഇവർ.
രാവിലെ കുട്ടിയെ തൊട്ടിലിൽ ഉറക്കി കിടത്തിയ ശേഷം ദമ്പതികൾ ജോലിക്ക് പോയി. കുട്ടിയെ ബന്ധുവായ 7 വയസുകാരിയെ നോക്കാൻ ഏൽപ്പിച്ച ശേഷമാണ് ദമ്പതികൾ ജോലിക്ക് പോയിരുന്നത്. ഉച്ചയായിട്ടും കുട്ടിക്ക് അനക്കമില്ലാത്തതിനെ തുടർന്ന് പെൺകുട്ടി സമീപത്ത് താമസിക്കുന്ന തങ്കച്ചന്‍റെ വീട്ടുകാരെ വിവരം അറിയിച്ചു.