കേരളം

kerala

ETV Bharat / state

ആയുർവേദ മരുന്നുകൾ വീടുകളിൽ എത്തിച്ച് നൽകി പൂപ്പാറ റെസിഡൻസ് അസോസിയേഷൻ

കൊവിഡാനന്തരവും വാർധക്യ സഹജവുമായ ബുദ്ധിമുട്ടുകൾ ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ നേരിടുന്നവർക്ക് ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആയുർവേദ മരുന്നുകൾ നൽകിയത്.

ayurvedic preventive medicines distributed  ayurvedic preventive medicines  medicines distributed  ആയൂർവേദ മരുന്നുകൾ വീടുകളിൽ എത്തിച്ച് നൽകി പൂപ്പാറ റെസിഡൻസ് അസോസിയേഷൻ  പൂപ്പാറ റെസിഡൻസ് അസോസിയേഷൻ  പൂപ്പാറ ആയുർവേദ ആശുപത്രി  പൂപ്പാറ  ayurvedic
ആയൂർവേദ മരുന്നുകൾ വീടുകളിൽ എത്തിച്ച് നൽകി പൂപ്പാറ റെസിഡൻസ് അസോസിയേഷൻ

By

Published : Jun 6, 2021, 4:10 PM IST

ഇടുക്കി: ആയുർവേദത്തിലൂടെ കൊവിഡിനെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതികളുടെ ഭാഗമായി പൂപ്പാറ ആയുർവേദ ആശുപത്രിയും റെസിഡൻസ് അസോസിയേഷനും ചേർന്ന് വീടുകളിൽ ആയൂർവേദ പ്രതിരോധ മരുന്നുകൾ എത്തിച്ചു നൽകി. പൂപ്പാറയിലെ 84 ഓളം കുടുംബങ്ങൾക്കാണ് മരുന്ന് എത്തിച്ച് നൽകിയത്. കർഷകരും, തൊഴിലാളികളും, ഇതര സംസ്ഥാനക്കാരും തിങ്ങിപ്പാർക്കുന്ന ഈ മേഖലയിൽ കൊവിഡ് ബാധിതരും, നിരീക്ഷണത്തിൽ കഴിയുന്നവരും, കൊവിഡ് മുക്തരുമായ നിരവധിപ്പേരുണ്ട്.

ayurvedic preventive medicines distributed

കൊവിഡാനന്തരവും വാർധക്യ സഹജവുമായ ബുദ്ധിമുട്ടുകൾ ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ നേരിടുന്ന ഇവർക്ക് ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആയുർവേദ മരുന്നുകൾ നൽകിയത്. ആയുർവേദ മരുന്നുകൾക്ക് പുറമെ ഭക്ഷണ കിറ്റുകൾ, ഹോമിയോ, അലോപ്പതി മരുന്നുകൾ, സാമ്പത്തിക സഹായം എന്നിവയും അസോസിയേഷന്‍റെ നേതൃത്വത്തിൽ നൽകിവരുന്നു.

Also Read: അണക്കെട്ടിൽ നിന്ന് മത്സ്യസമ്പത്ത് ; അതിജീവനത്തിനുള്ള പുതു മാർഗം തേടി ഇടുക്കി ജനത

കേരളത്തിന്‍റെ പാരമ്പര്യ ചികിത്സയായ ആയുർവേദത്തിലൂടെ കൊവിഡിനെ പ്രതിരോധിക്കാൻ അഞ്ചോളം പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details