ഇടുക്കി: ദേശിയപാതയോരത്തെ തകര്‍ന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പുനര്‍നിര്‍മിച്ച് ഓട്ടോറിക്ഷ തൊഴിലാളികള്‍. അടിമാലി മച്ചിപ്ലാവ് സ്‌കൂള്‍ പടിക്കലെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തൊഴിലാളികള്‍ ചേര്‍ന്ന് പുനര്‍നിര്‍മിച്ചത്.
തകര്‍ന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പുനര്‍നിര്‍മിച്ച് ഓട്ടോറിക്ഷ തൊഴിലാളികള്‍ - adimali waiting shed
അടിമാലി മച്ചിപ്ലാവ് സ്‌കൂള്‍ പടിക്കലെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തൊഴിലാളികള്‍ ചേര്‍ന്ന് പുനര്‍നിര്‍മിച്ചത്.
കഴിഞ്ഞ മഴക്കാലത്തായിരുന്നു അടിമാലി മച്ചിപ്ലാവ് സ്‌കൂള്‍ പടിക്കല്‍ സ്ഥിതി ചെയ്തിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം മരം ഒടിഞ്ഞ് വീണ് നശിച്ചത്. നാളുകള്‍ കഴിഞ്ഞിട്ടും പുനര്‍നിര്‍മിക്കാന്‍ നടപടി ഉണ്ടാവാതെ വന്നതോടെയാണ് ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഒരു പകല്‍മുഴുവന്‍ നീണ്ടുനിന്ന പ്രവര്‍ത്തനങ്ങളിലൂടെ മേല്‍ക്കൂരയൊരുക്കി ബസ് കാത്തിരിപ്പ് കേന്ദ്രം യാത്രക്കാര്‍ക്ക് തുറന്നു നല്‍കി.
ഈറ്റയില ഉപയോഗിച്ചാണ് കേന്ദ്രത്തിന്‍റെ മേല്‍ക്കൂര നിര്‍മിച്ചിട്ടുള്ളത്. പൊരിവെയിലത്ത് ബസ് കാത്ത് നിന്നിരുന്നവര്‍ക്ക് കേന്ദ്രത്തിന്‍റെ നിര്‍മാണം സഹായകരമായി. പ്രദേശവാസികളായ അനൂപ്, എല്‍ദോസ്, ബിനു തുടങ്ങിയവരാണ് നിര്‍മാണജോലികള്‍ക്ക് നേതൃത്വം നല്‍കിയത്.