ഇടുക്കി : മുന്‍വൈരാഗ്യത്തിന്‍റെ പേരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ സംഘം ചേര്‍ന്നാക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. ഇരുമ്പുപാലം പടിക്കപ്പ് സ്വദേശി ആസാദിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ശരീരത്തും മുഖത്തും പരിക്കേറ്റ ആസാദ് അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി - crime latest news
ഇരുമ്പുപാലം പടിക്കപ്പ് സ്വദേശി ആസാദിനാണ് പരിക്കേറ്റത്. ശരീരത്തും മുഖത്തും പരിക്കേറ്റ ആസാദ് അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.

ഓട്ടോറിക്ഷ ഡ്രൈവറെ സംഘം ചേര്‍ന്നാക്രമിച്ച് പരിക്കേല്‍പ്പിച്ചു
ഓട്ടോറിക്ഷ ഡ്രൈവറെ സംഘം ചേര്‍ന്നാക്രമിച്ച് പരിക്കേല്‍പ്പിച്ചു
കഴിഞ്ഞ ദിവസം രാത്രിയില്‍ ഓട്ടോറിക്ഷ ഓടിച്ച് വീട്ടിലേക്ക് മടങ്ങവെ വാഹനത്തിലെത്തിയ അക്രമി സംഘം തോണിപ്പാറയില്‍ വച്ച് ഓട്ടോറിക്ഷ ഇടിച്ച് മറിച്ചെന്നും വാഹനത്തില്‍ നിന്നും തെറിച്ച് വീണ തന്നെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്നും ആസാദ് പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.