പഠനത്തോടൊപ്പം കൃഷിയും; വിളവെടുപ്പ് ആഘോഷമാക്കി ആറ്റുകാട് എഎല്‍പി സ്‌കൂൾ
കൃഷിവകുപ്പ് അനുവദിച്ച 5000 രൂപ ഉപയോഗിച്ചാണ് ആദ്യമായി ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്. വിളവെടുത്ത പച്ചക്കറികള്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കായി വിനിയോഗിക്കും. 50 സെന്‍റ് ഭൂമിയില്‍ 400 ഓളം ഗ്രോബാഗുകളിലായിട്ടായിരുന്നു രണ്ടാം ഘട്ട കൃഷിയിറക്കിയിരുന്നത്.
ഇടുക്കി: പഠനത്തോടൊപ്പം കാര്‍ഷിക സംസ്‌കാരം കൂടി വിദ്യാർഥികള്‍ക്ക് പരിചയപ്പെടുത്തുകയാണ് മൂന്നാര്‍ ആറ്റുകാട് എഎല്‍പി സ്‌കൂൾ. ജൈവ പച്ചക്കറികൃഷിയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഇവർ വിജയഗാഥ തുടരുകയാണ്. കൃഷി വകുപ്പിന്‍റെയും പഞ്ചായത്തിന്‍റെയും റ്റാറ്റാ കമ്പനിയുടെയും സംയുക്ത സഹകരണത്തില്‍ നടത്തിയ കൃഷിയുടെ വിളവെടുപ്പ് വിദ്യാര്‍ഥികളും അധ്യാപകരും ആഘോഷമാക്കി. കെഡിഎച്ച്പി ആറ്റുകാട് ഡിവിഷന്‍ മാനേജര്‍ എബ്രഹാം ഫിലിപ്പിന് പച്ചക്കറികള്‍ കൈമാറി സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ദുരൈ പാണ്ഡി വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു.