ഇടുക്കി: നെടുങ്കണ്ടം തൂക്കുപാലത്തെ ബിവറേജസ് ഔട്ട്ലെറ്റിൽ നടന്ന മോഷണശ്രമത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. രണ്ടംഗ സംഘമാണ് മോഷണശ്രമത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം (ഓഗസ്റ്റ് 4) പുലർച്ചെ 1.40ഓടെയായിരുന്നു മോഷണ ശ്രമമുണ്ടായത്.
കോട്ടും മുഖംമൂടിയും ധരിച്ച് അര്‍ധരാത്രി മദ്യം മോഷ്ടിക്കാനെത്തി: പ്രതികളെ തപ്പി പൊലീസ് - ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണശ്രമം
കോട്ടും മുഖംമൂടിയും ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം ഷട്ടർ തകർത്ത് അകത്തുകയറാൻ ശ്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭ്യമായിട്ടുണ്ട്.
കോട്ടും മുഖംമൂടിയും ധരിച്ച് ഒരു ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണശ്രമം
കോട്ടും മുഖംമൂടിയും ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ഷട്ടർ തകർത്ത് അകത്തുകയറാൻ ശ്രമിച്ചത്. ഷട്ടർ പൊളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇവരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
മോഷണശ്രമം മാത്രമാണ് നടന്നതെന്നും ഒന്നും നഷ്‌ടപ്പെട്ടിട്ടില്ലെന്നും തൂക്കുപാലം ബിവറേജസ് ഷോപ്പ് മാനേജർ അറിയിച്ചു. ഷട്ടറിന് നേരിയ തകരാർ സംഭവിച്ചു. മാനേജരുടെ പരാതിയിൽ നെടുങ്കണ്ടം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.