ഇടുക്കി:ശബരിമല മകരവിളക്ക് മഹോത്സവം സുരക്ഷിതമായി സംഘടിപ്പിക്കാൻ തീരുമാനം. ഇതിനായി ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥിനെ നോഡല്‍ ഓഫീസറായി നിയമിച്ചു. ജില്ലാ കലക്‌ടറേറ്റിൽ ചേര്‍ന്ന ആലോചനയോഗത്തിലാണ് തീരുമാനം. ഡെപ്യൂട്ടി കലക്‌ടർമാരെ ഡ്യൂട്ടി മജിസ്‌ട്രേറ്റാക്കാനും പീരുമേട് തഹസീല്‍ദാരെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റക്കാനും യോഗത്തിൽ തീരുമാനമായി.
ശബരിമല മകരവിളക്ക് മഹോത്സവം; നോഡൽ ഓഫീസറായി അതുല്‍ സ്വാമിനാഥ് - sabarimala latest news
പുല്ലുമേട്, കോഴിക്കാനം, പാഞ്ചാലിമേട്, പരുന്തുംപാറ, സത്രം എന്നിങ്ങനെ മേഖലകള്‍ തിരിച്ച് ഡ്യൂട്ടി മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ സുരക്ഷ ഒരുക്കും
പുല്ലുമേട്, കോഴിക്കാനം, പാഞ്ചാലിമേട്, പരുന്തുംപാറ, സത്രം എന്നിങ്ങനെ മേഖലകള്‍ തിരിച്ചായിരിക്കും ഡ്യൂട്ടി മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ സുരക്ഷ ഒരുക്കുന്നത്. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകളുടെ രണ്ടു സ്‌ക്വാഡുകള്‍ ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തും.
പൊലീസ്, പൊതുമരാമത്ത്, ആരോഗ്യം, ഗതാഗതം, വനം, ഫയര്‍ ആന്‍റ് റസ്‌ക്യു, ശുചിത്വമിഷന്‍, ബിഎസ്എന്‍എല്‍, കെഎസ്ആര്‍ടിസി തുടങ്ങിയ വകുപ്പുകള്‍ക്കും അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പു വരുത്താൻ നിർദേശം നൽകി. കരുണാപുരം, പൊരുവന്താനം, ഏലപ്പാറ പഞ്ചായത്തുകള്‍ക്കും മണ്ഡല മകരവിളക്ക് തീർഥാടത്തിന് ഒരുക്കേണ്ട മുന്‍കരുതലുകളെ പറ്റി ജില്ലാ കലക്‌ടര്‍ നിര്‍ദേശം നല്‍കി.
നവംബര്‍ അഞ്ചിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് യോഗം ചേരും. ജില്ലയില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ യോഗത്തിൽ അറിയിക്കും. തീർഥാടത്തിന് മുന്നൊരുക്കങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും ജില്ലാ കലക്‌ടര്‍ അറയിച്ചു.