കേരളം

kerala

ഇടുക്കിയില്‍ വിവിധ രാഷ്‌ട്രീയ പാർട്ടികളുമായി ജില്ലാ കലക്‌ടര്‍ ചർച്ച നടത്തി

By

Published : Mar 3, 2021, 10:31 PM IST

ചർച്ചയിൽ തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി നടത്തുന്നതിന് പൂര്‍ണ സഹകരണം രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ വാഗ്‌ദാനം ചെയ്‌തു

assembly election idukki  കേരളാ നിയമസഭാ തെരഞ്ഞെടുപ്പ്  kerala assembly election  ജില്ലാ കളക്‌ടർ എച്ച് ദിനേശൻ
തെരഞ്ഞെടുപ്പ്; വിവിധ രാഷ്‌ട്രീയ പാർട്ടികളുമായി ജില്ലാ കളക്‌ടര്‍ ചർച്ച നടത്തി

ഇടുക്കി: ജില്ലയിൽ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിന് വിവിധ രാഷ്‌ട്രീയ പാർട്ടികളുമായി ജില്ലാ കലക്‌ടര്‍ എച്ച് ദിനേശന്‍ ചർച്ച നടത്തി. ചർച്ചയിൽ തെരഞ്ഞെടുപ്പു പ്രക്രിയ സുഗമമായി നടത്തുന്നതിനു പൂര്‍ണ സഹകരണം രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ വാഗ്‌ദാനം ചെയ്‌തു. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ജില്ലാ വരണാധികാരികൂടിയായ കലക്‌ടർ വിശദീകരിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 12ന് പുറപ്പെടുവിക്കും. 19 വരെ പത്രിക സമര്‍പ്പിക്കാം. ഇരുപതിനാണ് സൂക്ഷ്‌മ പരിശോധന. ഇരുപത്തിരണ്ടിനാണ് പത്രക പിന്‍വലിക്കാനുള്ള അവസാന തീയതി.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇക്കുറി കൂടുതല്‍ പോസ്റ്റല്‍ ബാലറ്റുകളുണ്ടാകും. 80 വയസ് കഴിഞ്ഞവര്‍ക്കും കൊവിഡ് രോഗബാധിതര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരമുണ്ടായിരിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ എല്ലാവരും തയാറാകണമെന്ന് ജില്ലാ വരണാധികാരി അഭ്യര്‍ഥിച്ചു. ഓക്‌സിലറി(അധിക) ബൂത്തുകള്‍ ഉള്‍പ്പെടെ 1,292 പോളിംഗ് ബൂത്തുകളാണ് ജില്ലയിലുള്ളത്. ആയിരം വോട്ടര്‍മാരില്‍ കൂടുതലുള്ള ഇടങ്ങളിലാണ് അധിക ബൂത്തുകള്‍ തയാറാക്കുന്നത്. അത്തരത്തില്‍ 259 ബൂത്തുകള്‍ ജില്ലയിലുണ്ട്.

അഞ്ച് മണ്ഡലങ്ങളില്‍ വോട്ടെണ്ണലിനുള്ള സൗകര്യം ഒരുക്കുമെന്നും ജില്ലാ കലക്‌ടര്‍ പറഞ്ഞു. വാതില്‍പ്പടി പ്രചാരണത്തിന് സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രമേ പാടുള്ളൂ. അഞ്ച് തെരഞ്ഞെടുപ്പ് പ്രചാരണവാഹനങ്ങളെ അനുവദിക്കുകയുള്ളൂ. പെരുമാറ്റചട്ട ലംഘനം പൊതുജനങ്ങള്‍ക്ക് ഇലക്ഷന്‍ കമ്മീഷനെ സി-വിജില്‍ മൊബൈല്‍ ആപ്പിലൂടെ നേരിട്ട് അറിയിക്കാം. പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തുന്ന യോഗങ്ങളുടെ വേദികളുടെ കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്ന പ്രതിനിധികളുടെ ആവശ്യം സംസ്ഥാന ഇലക്ഷന്‍ കമ്മീഷനെ അറിയിക്കാനും യോഗം തീരുമാനിച്ചു.

ABOUT THE AUTHOR

...view details