കേരളം

kerala

ETV Bharat / state

ഇടുക്കിയില്‍ മധ്യവയസ്‌കന് നേരെ ക്രൂര മർദനം; അച്ഛനും മകനും പിടിയിൽ - ഇടുക്കി നെടുങ്കണ്ടത്ത് മധ്യവയസ്‌കന് നേരെ ക്രൂര മർദ്ദനം

മദ്യലഹരിയിൽ ആയിരുന്ന പ്രതികൾ കല്ലാർപാറ സ്വദേശിയായ വേണുവിനെ ക്രൂരമായി മർദിക്കുകയായിരുന്നു

assault on a middle-aged man in Idukki Nedumkandam  middle-aged man attack in Idukki Nedumkandam  ഇടുക്കി നെടുങ്കണ്ടത്ത് മധ്യവയസ്‌കന് നേരെ ക്രൂര മർദ്ദനം  ഇടുക്കി നെടുങ്കണ്ടത്ത് മധ്യവയസ്‌കന് മർദനം
ഇടുക്കി നെടുങ്കണ്ടത്ത് മധ്യവയസ്‌കന് നേരെ ക്രൂര മർദ്ദനം; അച്ഛനും മകനും പിടിയിൽ

By

Published : Feb 1, 2022, 2:47 PM IST

ഇടുക്കി: നെടുങ്കണ്ടത്ത് മധ്യവയസ്‌കന് നേരെ ക്രൂര മർദനം. കല്ലാർപാറ സ്വദേശിയായ വേണുവിനാണ് മർദനമേറ്റത്. സംഭവത്തിൽ ഗോപി ഇയാളുടെ മകൻ രാഹുൽ എന്നിവരെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിൽ നെടുംകണ്ടതിനു സമീപം കല്ലാറിലാണ് സംഭവം നടന്നത്.

വേണുവിന്‍റെ സുഹൃത്തുക്കൾ ആണ് ഗോപിയും ഗോപിയുടെ മകൻ രാഹുലും. മൂവരും സംസാരിച്ചു കൊണ്ടിരിയ്ക്കുന്നതിനിടെ രാഹുൽ വേണുവിന്‍റെ അച്ഛനെ അസഭ്യം പറയുകയായിരുന്നു. ഇത് ചോദ്യം ചെയ്ത വേണുവിനെ മദ്യലഹരിയിൽ ആയിരുന്ന ഇരുവരും ചേർന്ന് മർദിക്കുകയായിരുന്നു.

ഇടുക്കി നെടുങ്കണ്ടത്ത് മധ്യവയസ്‌കന് നേരെ ക്രൂര മർദ്ദനം; അച്ഛനും മകനും പിടിയിൽ

ALSO READ:ആലപ്പുഴ ചാരുംമൂട്ടിൽ അമ്മയും മക്കളും കത്തിക്കരിഞ്ഞ നിലയിൽ

ആക്രമണത്തിൽ ബോധരഹിതനായ വേണുവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. വേണുവിന് സാരമായി പരുക്കേറ്റിട്ടുണ്ട്. രണ്ട് തവണ ഹൃദയാഘാതം ഉണ്ടായിട്ടുള്ള വ്യക്തിയാണ് ഇയാൾ.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details