കേരളം

kerala

ETV Bharat / state

അരിക്കൊമ്പന്‍ മുല്ലക്കുടി ഭാഗത്തുണ്ട്, 3 ദിവസം കൊണ്ട് സഞ്ചരിച്ചത് 30 കിലോമീറ്ററിലധികം

റേഡിയോ കോളറിൽ നിന്ന് ലഭിക്കുന്ന സിഗ്നല്‍ അനുസരിച്ച് അരിക്കൊമ്പൻ മുല്ലക്കുടി ഭാഗത്താണ്. കുമളിയിലെ സീനിയറോട വനമേഖലയിലായിരുന്നു അരിക്കൊമ്പനെ തുറന്നുവിട്ടത്.

By

Published : May 5, 2023, 11:16 AM IST

Updated : May 5, 2023, 12:16 PM IST

അരിക്കൊമ്പൻ  അരിക്കൊമ്പൻ ചിന്നക്കനാൽ  അരിക്കൊമ്പൻ മുല്ലക്കുടി  കുമളി സീനിയറോട  arikkomban radio collar signal in mullakkodi  അരിക്കൊമ്പന്‍ മടങ്ങി വരുന്നു  അരിക്കൊമ്പന്‍ സിഗ്നല്‍  അരിക്കൊമ്പൻ റേഡിയോ കോളർ സിഗ്നൽ  പെരിയാർ വന്യജിവി സങ്കേതം  പെരിയാർ വന്യജിവി സങ്കേതം അരിക്കൊമ്പൻ  arikkomban  arikkomban periyar  arikkomban chinnakkanal  arikkomban radio collar signal
അരിക്കൊമ്പന്‍

ഇടുക്കി : ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ വന്യജിവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തിരിച്ച് സഞ്ചരിക്കുന്നു. പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടതിന് സമീപം മുല്ലക്കുടി ഭാഗത്തേക്ക് അരിക്കൊമ്പൻ തിരിച്ചെത്തി. മൂന്ന് ദിവസം കൊണ്ട് 30 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് അരിക്കൊമ്പന്‍റെ യാത്ര.

അതിർത്തിയിൽ കേരള -തമിഴ്‌നാട് വനമേഖലയിലാണ് സഞ്ചാരം. മംഗളദേവി ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ ഈ ഭാഗത്ത് കൂടുതൽ വനപാലകരെ നിയോഗിച്ചിട്ടുണ്ട്. വെള്ളവും ഭക്ഷണവും തേടി അരിക്കൊമ്പൻ തിരിച്ചുവരാനുള്ള സാധ്യതയെക്കുറിച്ച് കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദിച്ചിരുന്നു. പുതിയ ആവാസ വ്യവസ്ഥയോട് ഇണങ്ങുന്നത് വരെ റേഷൻ കടകൾ തേടി കൊമ്പൻ ഇറങ്ങാനുള്ള സാധ്യതയുള്ളതിനാൽ പ്രത്യേക നിരീക്ഷണം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.

അതേസമയം, ഉള്‍വനത്തിനായതിനാല്‍ കൊമ്പന്‍ ജനവാസ മേഖലയിലേക്ക് എത്തില്ലെന്നായിരുന്നു കണക്കുകൂട്ടല്‍. കുമളിയിലെ വനമേഖലയിലായിരുന്നു അരിക്കൊമ്പനെ തുറന്നുവിട്ടത്. അതിനിടെ കഴിഞ്ഞ ദിവസം അരിക്കൊമ്പനില്‍ ഘടിപ്പിച്ച സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകൾ നഷ്‌ടപ്പെട്ടിരുന്നു. തുടര്‍ന്ന് ഉച്ചയ്‌ക്ക് ശേഷം രണ്ട് മണിക്കാണ് സിഗ്നല്‍ ലഭിച്ചത്. അത് പ്രകാരം, തമിഴ്‌നാട് മേഖലയിലെ വണ്ണാത്തിപ്പാറയിലായിരുന്നു കൊമ്പനുള്ളതെന്ന് കണ്ടെത്തി.

ചോലവനത്തിൽ ആയതിനാലാകം സിഗ്നലുകൾ നഷ്‌ടപ്പെട്ടതെന്നാണ് വനംവകുപ്പിന്‍റെ പ്രതികരണം. ഇടതൂർന്ന മരങ്ങളുള്ള വനത്തിനുള്ളിൽ സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കാതെ പോകുമെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. വണ്ണാത്തിപ്പാറയില്‍ നിന്നും 112 കിലോമീറ്റര്‍ അകലെയാണ് ഇടുക്കിയിലെ ചിന്നക്കനാല്‍. തേക്കടി വനമേഖലയിലൂടെ സഞ്ചരിച്ച് ചിന്നക്കനാലില്‍ എത്താനും ആനയ്ക്ക് കഴിയും. അരിക്കൊമ്പൻ തമിഴ്‌നാട്ടില്‍ പ്രവേശിച്ച് ബോഡിമെട്ടില്‍ എത്താനും അവിടെ നിന്ന് ഇടുക്കിയിലേക്ക് കടക്കാനും സാധ്യതയുണ്ട്.

ദൗത്യ സേനയെ അഭിനന്ദിച്ച് ഹൈക്കോടതി : അരിക്കൊമ്പൻ ദൗത്യത്തിൽ ഹൈക്കോടതി തൃപ്‌തി രേഖപ്പെടുത്തിയിരുന്നു. കൂടാതെ, ദൗത്യ സംഘത്തിലെ മുഴുവൻ അംഗങ്ങളെയും അഭിനന്ദിച്ച് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ കത്തയച്ചിരുന്നു. മനുഷ്യ-മൃഗ സംഘർഷങ്ങൾ പരിഹരിക്കാൻ വിദഗ്‌ധ സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

പുതിയ ആവാസ വ്യവസ്ഥയോട് ശീലമാകും വരെ റേഷൻ കടകൾ തേടി കൊമ്പൻ ഇറങ്ങാനുള്ള സാധ്യത ഉള്ളതിനാൽ പ്രത്യേക നിരീക്ഷണം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ മൃഗങ്ങളെ ആവാസ വ്യവസ്ഥയിൽ നിന്ന് മാറ്റുന്നതല്ല പരിഹാരമെന്ന് കോടതി ആവർത്തിച്ചു. ചിന്നക്കനാലിൽ ചക്കക്കൊമ്പന്‍റെ ആക്രമണം എടുത്ത് പറഞ്ഞായിരുന്നു കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

അരിക്കൊമ്പൻ കാട് മാറിയെങ്കിലും ചിന്നക്കനാലിലെ ആശങ്കകൾ തുടരുകയാണ്. ചക്കക്കൊമ്പനും മൊട്ടവാലനുമൊക്കെ ഇവിടെയുള്ളത് പ്രദേശവാസികളുടെ ആശങ്കയ്‌ക്ക് കാരണം.

Also read :അരിക്കൊമ്പൻ മടങ്ങിവരാന്‍ ഇടയില്ലേയെന്ന് ഹൈക്കോടതി, നിരീക്ഷിക്കണമെന്ന് നിര്‍ദേശം ; സാധ്യതകൾ അറിയിച്ച് വനംവകുപ്പ്

ദൗത്യം പൂർത്തിയാക്കി കുങ്കിയാനകളും മടങ്ങി : അരിക്കൊമ്പൻ ദൗത്യം പൂർത്തീകരിക്കാൻ സഹായിച്ച നാല് കുങ്കിയാനകളും ചിന്നക്കനാലിൽ നിന്ന് മടങ്ങി. വനം വകുപ്പിന്‍റെ അനിമൽ ആംബുലൻസിലാണ് കുങ്കിയാനകൾ മടങ്ങിയത്. അരിക്കൊമ്പൻ ദൗത്യത്തിനായി ഒന്നരമാസം മുൻപാണ് കുങ്കിയാനകളെ ചിന്നക്കനാലിലേക്ക് എത്തിച്ചത്. വയനാട്ടിൽ നിന്നെത്തിയ പ്രത്യേക ദൗത്യ സംഘവും മടങ്ങി.

Last Updated : May 5, 2023, 12:16 PM IST

ABOUT THE AUTHOR

...view details