ഇടുക്കി: ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട കാട്ടാന അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി റേഷൻ കട ആക്രമിച്ചു. ഇന്നലെ രാത്രി രണ്ട് മണിയോടെ മണലാർ എസ്റ്റേറ്റിലെ റേഷൻ കടയാണ് അരിക്കൊമ്പന്‍ തകർക്കാൻ ശ്രമിച്ചത്. റേഷന്‍കടയുടെ ജനൽ ഭാഗികമായി തകർത്തു. എന്നാൽ അരി എടുക്കാനായിട്ടില്ല.
അരിക്കൊമ്പന്‍റെ ആക്രമണത്തില്‍ ആശങ്കയിലായ പ്രദേശവാസികള്‍ രാത്രിയോടെ കാട്ടാന വനത്തിലേക്ക് പോയി. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് മേഘമലയിൽ നിന്നും കാട്ടാന ഒമ്പത് കിലോമീറ്റർ അകലെയുള്ള മണലാർ എസ്റ്റേറ്റിലേക്ക് എത്തിയത്. റേഷൻ കട ആക്രമിച്ച പശ്ചാത്തലത്തിൽ ആശങ്കയിലാണ് പ്രദേശവാസികള്‍.
അരിക്കൊമ്പന്‍ തകര്‍ക്കാന്‍ ശ്രമിച്ച റേഷന്‍കട ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രില്‍ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തിൽ തുറന്ന് വിട്ടത്. റേഡിയോ കോളര്‍ ഘടിപ്പിച്ചതിനാൽ കേരളത്തിലെ വനംവകുപ്പ് ആനയെ സ്ഥിരമായി നിരീക്ഷിച്ച് വരികയാണ്. നിലവിൽ തമിഴ്‌നാടിന്‍റെ ഭാഗമായ മേഘമലയിലാണ് ആനയുള്ളത്. തമിഴ്‌നാട് വനംവകുപ്പും ആനയെ നിരീക്ഷിക്കുന്നുണ്ട്.
വനപാലകരുടെ വാഹനം തകര്‍ത്ത് അരിക്കൊമ്പന്‍: നേരത്തെ മേഘമലയില്‍ എത്തിയ അരിക്കൊമ്പന്‍ അവിടുത്തെ കൃഷി ഉള്‍പ്പെടെ നശിപ്പിച്ചിരുന്നു. കൂടാതെ വനംവകുപ്പിന്‍റെ വാഹനവും തകര്‍ത്തു. അരിക്കൊമ്പന്‍റെ ആക്രമണത്തെ തുടര്‍ന്ന് മേഘമലയില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുകയുണ്ടായി.
അരിക്കൊമ്പന്‍റെ കാല്‍പാടുകള്‍ അന്ന് മേഘമലയില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. വാഴക്കൃഷിയാണ് പ്രധാനമായി അരിക്കൊമ്പന്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. ഇതോടെ വനപാലകര്‍ ആനയെ തുരത്താന്‍ ശ്രമിക്കുകയായിരുന്നു. പിന്നാലെയാണ് വനംവകുപ്പിന്‍റെ വാഹനത്തിന് നേരെ കാട്ടുകൊമ്പന്‍ പാഞ്ഞടുത്തത്. തുടര്‍ന്ന് വനപാലകരും പ്രദേശവാസികളും ചേര്‍ന്ന് അരിക്കൊമ്പനെ തമിഴ്‌നാട്ടിലെ തന്നെ വനമേഖലയിലേക്ക് ഓടിക്കുകയായിരുന്നു.