ഇടുക്കി:വനം കൊള്ളക്കാരുടെ കൂട്ടുകാരനാണ് ഇടുക്കി ഡിസിസി പ്രസിഡന്‍റ് എന്ന വനംമന്ത്രിയുടെ പ്രസ്‌താവനക്കെതിരെ സിപി മാത്യു. താൻ വനംകൊള്ളക്കാരുടെ കൂട്ടുകാരനാണെങ്കിൽ എകെ ശശീന്ദ്രൻ വനം കൊള്ളക്കാരുടെ നേതാവാണെന്ന് സിപി മാത്യു പറഞ്ഞു. എകെ ശശീന്ദ്രൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റായിരുന്ന സമയത്ത് താൻ ജില്ല പ്രസിഡന്‍റ് മാത്രമായിരുന്നു.
'വനം കൊള്ളക്കാരുടെ കൂട്ടുകാരനും നേതാവും', പരസ്‌പരം ആരോപണങ്ങളുമായി ഇടുക്കി ഡിസിസി പ്രസിഡന്‍റും വനംമന്ത്രിയും - വനം കൊള്ളക്കാരുടെ കൂട്ടുകാരൻ
വനം വകുപ്പ് മന്ത്രിയും ഇടുക്കി ഡിസിസി പ്രസിഡന്‍റും തമ്മിൽ വാക്‌പോര്. കാട്ടാനകളെ മയക്കുവെടി വെക്കാൻ സർക്കാരിനാകില്ലെങ്കിൽ ഏറ്റെടുത്ത് ചെയ്യുമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്‍റ് സിപി മാത്യു.
വനംമന്ത്രിക്കെതിരെ ഇടുക്കി ഡിസിസി പ്രസിഡന്‍റ്
രണ്ടു പേരും ഒരുമിച്ച് പ്രവർത്തിച്ചതിന്‍റെ പരിചയം വെച്ചാണ് ശശീന്ദ്രനെതിരെയുള്ള പ്രസ്‌താവനയെന്നും സിപി മാത്യു പൂപ്പാറയിൽ പറഞ്ഞു. കാട്ടാനകളെ തുരത്തുന്ന കാര്യത്തിൽ സർക്കാർ പരാജയം സമ്മതിച്ചാൻ ദൗത്യം ഏറ്റെടുക്കാമെന്നും സിപി മാത്യു കൂട്ടിച്ചേർത്തു. കാട്ടാനകളെ മയക്കുവെടി വയ്‌ക്കാൻ ഉത്തരവിടേണ്ട ചീഫ് വൈൽഡ് ലൈഫ് വാർഡൻ നടപടികൾ മനപൂർവ്വം താമസിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.