കേരളം

kerala

ETV Bharat / state

പാലം പണി കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നിര്‍മാണം ഇഴയുന്നു - idukki latest news

അപ്രോച്ച് റോഡിന്‍റെ നിര്‍മാണം പൂര്‍ത്തീകരിച്ച് പുതിയ പാലം ഗതാഗതത്തിനായി തുറന്ന് നല്‍കണമെന്നാണ് കണ്ണാടിപ്പാറയിലെ പ്രദേശവാസികളുടെ ആവശ്യം

അപ്രോച്ച് റോഡ്

By

Published : Oct 28, 2019, 11:06 AM IST

Updated : Oct 28, 2019, 12:10 PM IST

ഇടുക്കി:പാലം പണി കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നിര്‍മിക്കാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായി കൊന്നത്തടി പഞ്ചായത്തിലെ കണ്ണാടിപ്പാറ നിവാസികള്‍. മാസങ്ങള്‍ക്ക് മുമ്പ് കലുങ്കിന്‍റെ പണി പൂര്‍ത്തീകരിച്ചെങ്കിലും അപ്രോച്ച് റോഡ് നിര്‍മാണം ഇനിയും ആരംഭിച്ചിട്ടില്ല. കൊന്നത്തടിയില്‍ നിന്നും കണ്ണാടിപ്പാറക്കുള്ള പാതയിലാണ് പാലം സ്ഥിതി ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 23 ലക്ഷം രൂപ വകയിരുത്തിയാണ് പാലം നിര്‍മിച്ചത്.

പാലം പണി കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നിര്‍മാണം ഇഴയുന്നു

കണ്ണാടിപ്പാറയിലെ നൂറോളം കുടുംബങ്ങളാണ് പാലം സ്ഥിതി ചെയ്യുന്ന ഈ പാതയെ ആശ്രയിച്ച് കഴിയുന്നത്. നിര്‍മാണം പൂര്‍ത്തീകരിച്ച പാലത്തിന് സമീപം താല്‍ക്കാലികമായി ഒരുക്കിയിട്ടുള്ള തടിപ്പാലത്തിലൂടെയാണ് നാട്ടുകാരുടെ ഇപ്പോഴത്തെ യാത്ര. വലിയ ഉറപ്പൊന്നുമില്ലാത്ത ഈ പാലത്തിലൂടെയാണ് ചെറുവാഹനങ്ങളടക്കം കടന്ന് പോകുന്നത്. അപ്രോച്ച് റോഡിന്‍റെ നിര്‍മാണം പൂര്‍ത്തീകരിച്ച് പുതിയ പാലം ഗതാഗതത്തിനായി തുറന്ന് നല്‍കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യം.

Last Updated : Oct 28, 2019, 12:10 PM IST

ABOUT THE AUTHOR

...view details