കേരളം

kerala

ETV Bharat / state

മൂന്നാര്‍ പഞ്ചായത്തിന്‍റെ അനാസ്ഥ; അപേക്ഷകര്‍ക്ക് ലൈഫ് ഭവന പദ്ധതി നഷ്ടമായതായി പരാതി - ലൈഫ് ഭവന പദ്ധതി

മൂവായിരത്തോളം കുടുംബങ്ങളാണ് മൂന്നാര്‍ പഞ്ചായത്തില്‍ ലൈഫ് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്

ഇടുക്കി  idukki  idukki grama pnchayath  Munnar panchayath  munnar  മൂന്നാർ  സിപിഐഎം  ലൈഫ് ഭവന പദ്ധതി  housing scheme
മൂന്നാര്‍ പഞ്ചായത്തിന്‍റെ അനാസ്ഥ; അപേക്ഷകര്‍ക്ക് ലൈഫ് ഭവന പദ്ധതി നഷ്ടമായതായി പരാതി

By

Published : Sep 21, 2020, 1:13 AM IST

ഇടുക്കി: മൂന്നാര്‍ പഞ്ചായത്തിന്‍റെ അനാസ്ഥയില്‍ ആയിരക്കണക്കിന് അപേക്ഷകര്‍ക്ക് ലൈഫ് ഭവന പദ്ധതി നഷ്ടമായതായി പരാതി. കുറ്റിയാര്‍വാലിയില്‍ ഭൂമി ലഭിച്ച തൊഴിലാളികളെ ലൈഫ് ഭവന പദ്ധതയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ആക്ഷേപം. മൂവായിരത്തോളം കുടുംബങ്ങളാണ് മൂന്നാര്‍ പഞ്ചായത്തില്‍ ലൈഫ് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.

മൂന്നാര്‍ പഞ്ചായത്തിന്‍റെ അനാസ്ഥ; അപേക്ഷകര്‍ക്ക് ലൈഫ് ഭവന പദ്ധതി നഷ്ടമായതായി പരാതി
നിര്‍ദ്ധനരായ തോട്ടം തൊഴിലാളികള്‍ക്ക് ഏറെ പ്രതീക്ഷ പകരുന്നതായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ ലൈഫ് മിഷൻ ഭവന പദ്ധതി. അതുകൊണ്ട് തന്നെ വീടും സ്ഥലവുമില്ലാത്ത മൂവായിരത്തോളം വരുന്ന തോട്ടം തൊഴിലാളികള്‍ പദ്ധതി പ്രകാരം മൂന്നാര്‍ പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ പഞ്ചായത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല. ഇതോടെ കഴിഞ്ഞ തവണ ഒരാള്‍ക്ക് പോലും ലൈഫ് പദ്ധതിയുടെ പ്രയോജനം ലഭിക്കാത്ത പഞ്ചായത്തായി മൂന്നാര്‍ മാറിയതായും സിപിഐഎം ഏരിയാ സെക്രട്ടറി കെകെ വിജയന്‍ പറഞ്ഞു. കുറ്റിയാര്‍ വാലിയില്‍ സര്‍ക്കാര്‍ പട്ടയം നല്‍കിയ തോട്ടം തൊഴിലാളികളും പഞ്ചായത്തിന്‍റെ അനാസ്ഥമൂലം പദ്ധതിയ്ക്ക് പുറത്തായി. പഞ്ചായത്ത് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് സിപിഐഎം പ്രാദേശിക നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details