ഇടുക്കി: അടിമാലി ഗ്രാമപഞ്ചായത്തിലെ മന്നാങ്കാല മേഖലയില്‍ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ആന്‍റിജന്‍ പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ മന്നാങ്കാല മേഖലയില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്‍റെ നടപടി. അടിമാലി ഗ്രാമപഞ്ചായത്തില്‍ ഇതുവരെ ആകെ മൊത്തം 367 പേര്‍ക്ക് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ ബി ദിനേശന്‍ പറഞ്ഞു.
അടിമാലി ഗ്രാമപഞ്ചായത്തിൽ ആന്‍റിജന്‍ പരിശോധന - ആരോഗ്യ വകുപ്പ്
ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ മന്നാങ്കാല മേഖലയിലാണ് പരിശോധന നടത്തിയത്.
നൂറ്റിമുപ്പത്തേഴോളം ആളുകളെയാണ് മന്നാങ്കാലായില്‍ ആരോഗ്യവകുപ്പ് ആന്‍റിജന്‍ പരിശോധനക്ക് വിധേയരാക്കിയത്.ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ എല്ലാം ചൊവ്വാഴ്ച്ചകളിലും ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും വെള്ളിയാഴ്ച്ചകളില്‍ അടിമാലി പഞ്ചായത്ത് ടൗണ്‍ ഹാളിലും ആന്‍റിജന്‍ പരിശോധന നടത്തുന്നുണ്ട്.
150 തിനടുത്ത ആളുകള്‍ കൊവിഡ് സെന്‍ററിലും വീടുകളിലുമായി പഞ്ചായത്ത് പരിധിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നതായി ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു. പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ക്ലസ്റ്ററുകളായി തിരിച്ച് അവിടങ്ങളില്‍ പരിശോധന നടത്തിയാണ് അടിമാലി മേഖലയില്‍ ആരോഗ്യവകുപ്പ് മുമ്പോട്ട് പോകുന്നത്.