കാറ്റാടിപ്പാറയില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷം; നടപടി ആവശ്യപെട്ട് നാട്ടുകാര്‍ - violence at katadipara news
സാമൂഹ്യവിരുദ്ധര്‍ക്കെതിരെ പൊലീസും എക്‌സൈസും കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
![കാറ്റാടിപ്പാറയില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷം; നടപടി ആവശ്യപെട്ട് നാട്ടുകാര്‍ കാറ്റാടിപ്പാറയിലെ അക്രമം വാര്‍ത്ത സാമൂഹ്യവിരുദ്ധ ശല്യം വാര്‍ത്ത violence at katadipara news anti social harassment news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10245226-thumbnail-3x2-asfasdfasdf.jpg)
ഇടുക്കി:കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ കാറ്റാടിപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. കാറ്റാടിപ്പാറയിൽ എത്തുന്ന സഞ്ചാരികളെ കയ്യേറ്റം ചെയ്യുന്നത് പതിവായിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പൊലീസും എക്‌സൈസും കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം.
കഴിഞ്ഞ ക്രിസ്‌മസ് ദിനത്തിൽ കാറ്റാടിപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ എത്തിയ കുടുംബം കയ്യേറ്റത്തിന് ഇരയായിരുന്നു. സംഭവത്തിലെ പ്രതികള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ട പൊലീസും എക്‌സൈസും മൗനം പാലിക്കുകയാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. മേഖലയില്‍ ലഹരി വസ്‌തുക്കളുടെ ഉപയോഗം വ്യാപകമാണെന്നും ഇത് തടയാന്‍ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.