ഇടുക്കി: അടിമാലി ചില്ലിത്തോട് സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. രാത്രിയുടെ മറവില്‍ കെട്ടിടത്തിലെ ജനല്‍ ചില്ലുകള്‍ എറിഞ്ഞ് തകര്‍ക്കുകയും വിദ്യാലയ മുറ്റത്ത് നിന്നിരുന്ന മരങ്ങളും ചെടികളും വെട്ടിനശിപ്പിക്കുകയും ചെയ്തു. ഇതാദ്യമായി അല്ലെന്നും കഴിഞ്ഞ കുറേ നാളുകളായി വിദ്യാലയത്തില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം വര്‍ധിച്ച് വരികയാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
വിദ്യാലയത്തില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; ജനലുകളും ചെടികളും നശിപ്പിച്ചു - അടിമാലി ചില്ലിത്തോട് സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍
സ്‌കൂള്‍ മുറ്റത്തെ നക്ഷത്ര വനത്തിനും ജൈവ വൈവിധ്യ പാര്‍ക്കിനും സാമൂഹ്യ വിരുദ്ധര്‍ കേടുപാടുകള്‍ വരുത്തി.

വിദ്യാലയത്തില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; ജനലുകളും ചെടികളും നശിപ്പിച്ചു
വിദ്യാലയത്തില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; ജനലുകളും ചെടികളും നശിപ്പിച്ചു
സ്‌കൂള്‍ മുറ്റത്തെ നക്ഷത്ര വനത്തിനും ജൈവ വൈവിധ്യ പാര്‍ക്കിനും സാമൂഹ്യ വിരുദ്ധര്‍ കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. സ്മാര്‍ട്ട് ക്ലാസ് മുറികളുടെ നിര്‍മാണമടക്കമുള്ള പ്രവൃത്തികളുമായി സ്കൂള്‍ അധികൃതരും പിടിഎയും രക്ഷിതാക്കളും മുമ്പോട്ടുപോകുമ്പോഴാണ് ഇത്തരത്തില്‍ സാമൂഹ്യവിരുദ്ധർ വിദ്യാലയത്തിന് ഭീഷണിയാകുന്നത്.
സ്‌കൂളിന്‍റെ വികസനം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആവശ്യം.
Last Updated : Feb 20, 2020, 4:20 AM IST