ഇടുക്കി:അഞ്ചേരി ബേബി വധം പുനരന്വേഷണത്തിൽ പ്രതിചേർത്ത മുൻ മന്ത്രി എം.എം മണി ഉൾപ്പടെ മൂന്നുപേരെ കുറ്റവിമുക്തരാക്കിയുള്ള ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ബേബിയുടെ സഹോദരൻ അഞ്ചേരി ജോർജ്. നിയമത്തെ വിലയ്‌ക്കെടുത്താണ് വിധി നേടിയതെന്നും നൂറ് ശതമാനവും പ്രതികൾക്ക് വേണ്ടിയാണ് പ്രോസിക്യൂഷൻ നിന്നതെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ മേല്‍ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും അഞ്ചേരി ജോർജ് കൂട്ടിച്ചേർത്തു.
നിയമം വിലയ്‌ക്കെടുത്തു; പ്രോസിക്യൂഷൻ നിന്നത് പ്രതികൾക്കുവേണ്ടി: അഞ്ചേരി ബേബിയുടെ സഹോദരൻ - എംഎം മണി കുറ്റവിമുക്തനാക്കിയതിൽ അഞ്ചേരി ജോർജ്
അഞ്ചേരി ബേബി വധം പുനരന്വേഷണത്തിൽ പ്രതിചേർത്ത മുൻ മന്ത്രി എം.എം മണി ഉൾപ്പെടെ മൂന്നുപേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി.
നിയമം വിലയ്‌ക്കെടുത്തു; പ്രോസിക്യൂഷൻ നിന്നത് പ്രതികൾക്കുവേണ്ടി: ഹൈക്കോടതി വിധിയിൽ അഞ്ചേരി ബേബിയുടെ സഹോദരൻ
യൂത്ത് കോൺഗ്രസ് ഉടുമ്പഞ്ചോല ബ്ലോക്ക് സെക്രട്ടറിയും ഐഎൻടിയുസി മണ്ഡലം പ്രസിഡന്‍റുമായിരുന്ന ബേബി അഞ്ചേരി 1982 നവംബർ 13നാണ് കൊല്ലപ്പെട്ടത്. ബേബിയുടെ മരണവുമായി ബന്ധപ്പെട്ട് എം.എം മണി നടത്തിയ വിവാദ പ്രസംഗത്തിന്‍റെ പേരിലായിരുന്നു ഒ.ജി മദനൻ, പാമ്പുപാറ കുട്ടൻ ഉൾപ്പടെ മൂന്ന് പേരെ പൊലീസ് പ്രതിയാക്കിയത്. ഇവർ നൽകിയ വിടുതൽ ഹർജി ഹൈക്കോടതി അനുവദിക്കുകയായിരുന്നു.
READ MORE:അഞ്ചേരി ബേബി വധം: എം.എം മണി ഉൾപ്പടെ മൂന്നുപേർ കുറ്റവിമുക്തർ
TAGGED:
അഞ്ചേരി ബേബി വധം പുനരന്വേഷണം