ഇടുക്കി: അപൂര്‍വ്വ രോഗം ബാധിച്ച പതിനൊന്ന് വയസുകാരന്‍ ചികിത്സാ സഹായം തേടുന്നു. പാറത്തോട് ഇരുമലക്കപ്പ് സ്വദേശി നടുക്കുടിയില്‍ സുരേഷിന്‍റെ മകന്‍ സൂര്യദേവാണ് ജിവിതത്തിലേക്ക് തിരികെ നടക്കാന്‍ കാരുണ്യത്തിനായി കാത്തിരിക്കുന്നത്. സ്‌കോളിയാസിസ് എന്ന അപൂര്‍വ്വരോഗമാണ് പതിനൊന്നു വയസുകാരനായ സൂര്യദേവിനെ ബാധിച്ചിട്ടുള്ളത്.നട്ടെല്ല് വളഞ്ഞ് ആന്തരികാവയവങ്ങളെ ബാധിക്കുന്ന അസുഖം ചികത്സിച്ചാല്‍ മാറ്റാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
സ്‌കോളിയാസിസ് ബാധിച്ച പതിനൊന്ന് വയസുകാരന്‍ ചികിത്സാ സഹായം തേടുന്നു - സ്‌കോളിയാസിസ് ബാധിച്ച പതിനൊന്ന് വയസുകാരന്‍ ചികിത്സാ സഹായം തേടുന്നു
സൂര്യദേവിന്‍റെ ചികിത്സാ സഹായത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാറത്തോട് ശാഖയില്‍ 38938731660 എന്ന നമ്പരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഈ മാസമായിരുന്നു ചികിത്സയുടെ ഭാഗമായുള്ള ഓപ്പറേഷന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സൂര്യദേവിന്‍റെ പിതാവ് സുരേഷിന് പണം കണ്ടെത്താനാകാതെ വന്നതോടെ ഓപ്പറേഷന്‍ മുടങ്ങി.സൂര്യദേവിനെ തിരികെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുവാന്‍ നാടൊന്നാകെ കൈകോര്‍ക്കുകയാണ്. സൂര്യദേവ് ചികിത്സാ സഹായനിധിയിലേക്ക് പണം കണ്ടെത്താനായി ഭാരവാഹികള്‍ അടിമാലി ടൗണില്‍ ധനസമാഹരണം നടത്തി.അടിമാലി ട്രാഫിക് പൊലീസ് എസ്‌ഐ കെ ഡി മണിയന്‍ ധനസമാഹരണത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു.
പത്ത് ലക്ഷത്തോളം രൂപയാണ് സൂര്യദേവിനും ജീവിതത്തിനും ഇടയില്‍ തടസമായി നില്‍ക്കുന്നത്.ധനസമാഹരണത്തിന്‍റെ ഭാഗമായി ഇടുക്കി ജില്ലാ സിഗിംങ്ങ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ട്രഷറര്‍ മനോജ് പണിക്കന്‍കുടിയുടെ നേതൃത്വത്തില്‍ ഗാനമേളയും അരങ്ങേറി.സൂര്യദേവിന്‍റെ ചികിത്സാ സഹായത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ പാറത്തോട് ശാഖയില്‍ 38938731660 എന്ന നമ്പരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.