ഇടുക്കി: കമ്മൽ വിഴുങ്ങിയ മൂന്ന് വയസുകാരിക്ക് രക്ഷകനായി ആംബുലൻസ് ഡ്രൈവർ. കുമളിയിലെ റൂറൽ ഓർഗനൈസേഷൻ സോഷ്യൽ സർവീസ് എന്ന സംഘടനയിലെ ആംബുലൻസ് ഡ്രൈവറായ ദിനി കെ ജോസഫാണ് രക്ഷകനായി മാറിയത്. കുമളിയിൽ നിന്നും 110 കിലോമീറ്റര്‍ ഒരു മണിക്കൂറും 10 മിനിറ്റും കൊണ്ട് പിന്നിട്ടാണ് പാലായിലെ ആശുപത്രിയില്‍ ദിനി കുട്ടിയെ എത്തിച്ചത്.
കുമളി സ്വദേശികളായ ദമ്പതികളുടെ മൂന്ന് വയസുള്ള മകൾ, മേശയുടെ മുകളിലിരുന്ന കമ്മൽ അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. തൊണ്ടയിൽ കമ്മൽ കുരുങ്ങിയത് കുട്ടി മാതാപിതാക്കളോട് പറഞ്ഞു. തുടർന്ന് ക്ലിനിക്കിൽ എത്തിച്ചു.
എക്‌സ് റേയിൽ കമ്മല്‍ ശ്വാസകോശത്തിന് സമീപമാണെന്ന് കണ്ടെത്തി. എൻഡോസ്കോപ്പി സൗകര്യമുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചത് പ്രകാരമാണ് പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്. ശേഷം ആംബുലൻസ് ഡ്രൈവർമാരുടെ കൂട്ടായ്‌മയിലും പൊലീസിലും വിവരമറിയിക്കുകയും ആംബുലൻസ് പോകുന്ന ഇടങ്ങളിൽ വഴിയൊരുക്കുകയും ചെയ്‌തു. അങ്ങനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ സുരക്ഷിതമായി കുഞ്ഞിനെ ദിനി എത്തിക്കുകയായിരുന്നു.
Also Read:ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ആരോഗ്യനില വഷളായി, ആംബുലന്‍സില്‍ പ്രസവിച്ചു
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിനി ആംബുലന്‍സില്‍ പ്രസവിച്ചിരുന്നു. പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പുറപ്പെട്ട യുവതിയാണ് കനിവ് 108 ആംബുലന്‍സില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ആംബുലന്‍സ് ഡ്രൈവര്‍ വിഷ്‌ണു, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ജീന ഷെബിന്‍ എന്നിവരാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി എത്തിയത്.