ഇടുക്കി: കട്ടപ്പന പുളിയന്മലയില്‍ കര്‍ഷകരില്‍ നിന്നും പണം പിരിച്ച ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്‌ത സംഭവം ക്രൈംബ്രാഞ്ചോ മറ്റ് ഏജൻസികളോ അന്വേഷിക്കണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി.
ഈ ആവശ്യവുമായി ഹൈറേഞ്ച് സംരക്ഷണ സമിതി മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും കത്തയച്ചു. ഉന്നത ഉദ്യോഗസ്ഥരടക്കം പിരിച്ച പണത്തിന്‍റെ പങ്ക് പറ്റിയിട്ടുണ്ടെന്നാണ് സമിതിയുടെ ആരോപണം.
വിഷയത്തില്‍ സസ്‌പെൻഷനിലായ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ ഫ്ലൈയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ വനംവകുപ്പ് വിജിലന്‍സ് കണ്‍സര്‍വേറ്റര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
മറ്റ് ഉദ്യോഗസ്ഥര്‍ക്ക് പങ്ക് ഉണ്ടോ എന്നതിനെ സംബന്ധിച്ചും വിശദമായി പരിശോധിക്കുമെന്ന് വകുപ്പ് മന്ത്രിയും വ്യക്തമാക്കിയിരുന്നു.
വനംവകുപ്പിന്‍റെ പണപ്പിരിവ് ; അന്വേഷണം മറ്റ് ഏജന്‍സികള്‍ക്ക് നല്‍കണമെന്നാവശ്യം READ MORE:വനം വകുപ്പ് ഉദ്യോഗസ്ഥർ വീണ്ടും പണപ്പിരിവ് നടത്തുന്നുവെന്ന് ആരോപണം
ഇതിന് പിന്നാലെ ഏലക്ക ഉണക്കുന്ന ട്രയറുകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ പണപ്പിരിവ് നടത്തുന്നുണ്ടെന്ന ആരോപണം ഉന്നയിച്ച് കര്‍ഷകരും വിവിധ സംഘടനകളും വീണ്ടും രംഗത്തെത്തിയിരുന്നു.ഈ സാഹചര്യത്തിലാണ് ഹൈറേഞ്ച് സംരക്ഷണ സമിതി ഇടപെടൽ ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ വിവിധ സംഘടനകളെ ഒപ്പം കൂട്ടി സംയുക്ത പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ പറഞ്ഞു.
ഉദ്യോഗസ്ഥ തലത്തിലെ അഴിമതി സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കി പ്രക്ഷോഭ പരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികളും.