ഇടുക്കി:വട്ടവടയില്‍ മരം മുറിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാണെന്ന് ആരോപണം. നീലക്കുറിഞ്ഞി ഉദ്യാനം ഒഴികെയുള്ള പ്രദേശത്തെ മരങ്ങൾ മുറിക്കാന്‍ തീരുമാനമെടുത്തിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. നട്ടുവളര്‍ത്തിയ 28 മരങ്ങള്‍ മുറിക്കുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അഞ്ച് നാട് മേഖലയില്‍ ഉള്‍പ്പെട്ട മറയൂര്‍, കാന്തല്ലൂര്‍ മേഖകളില്‍ ഗ്രാന്‍സ് മരങ്ങള്‍ മുറിക്കല്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ നീലക്കുറിഞ്ഞി ഉദ്യാനത്തിന്‍റെ പേരില്‍ വട്ടവടയിലെ മരം മുറിക്കല്‍ അനന്തമായി നീളുകയാണ്. നീലക്കുറിഞ്ഞി ഉദ്യാനത്തിലുള്‍പ്പെട്ട 52.62 ബ്ലോക്കുകള്‍ ഒഴികെയുള്ള മറ്റ് മേഖലകളിലെ മരം മുറിക്കാമെന്നാണ് ഉത്തരവ്. എന്നാല്‍ ഇത് അട്ടിമറിക്കുകയാണെന്നും പഞ്ചായത്ത് പ്രസിഡന്‍റ് രാമരാജ് ആരോപിച്ചു.
മരം മുറിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നതായി ആരോപണം - ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നതായി ആരോപണം
നട്ടുവളര്‍ത്തിയ 28 മരങ്ങള്‍ മുറിക്കുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അഞ്ച് നാട് മേഖലയില്‍ ഉള്‍പ്പെട്ട മറയൂര്‍, കാന്തല്ലൂര്‍ മേഖകളില്‍ ഗ്രാന്‍സ് മരങ്ങള്‍ മുറിക്കല്‍ ആരംഭിക്കുകയും ചെയ്തു
മരം മുറിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ്; ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നതായി ആരോപണം
റവന്യൂ ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടലാണ് മരം മുറിക്കലിന് തടസം ഉണ്ടാകാന്‍ കാരണമെന്നാണ് പഞ്ചായത്തിന്‍റെ ആരോപണം. ദേവികുളം ഡിവിഷനിലെ സര്‍വ്വേ ടീം അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരെ മാറ്റി പകരം പുതിയ ഉദ്യഗസ്ഥരെ നിയമിക്കണമെന്നും പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു.
Last Updated : Oct 31, 2020, 9:02 PM IST