ഇടുക്കി:അൽ-അമീൻ യൂത്ത് മൂവ്മെന്‍റ് ആഭിമുഖ്യത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തി. പ്രദേശങ്ങളിലെ എല്ലാ വിഭാഗം ജനങ്ങൾക്കും കൊവിഡിനെ പ്രതിരോധിക്കാൻ ആവശ്യമായ സഹായം എത്തിക്കുകയാണ് ഈ ചെറുപ്പക്കാർ.
മുരിക്കുംതൊട്ടി മുഹിയുദ്ദീൻ ജുമാ മസ്ജിദിലെ യുവജനങ്ങളാണ് സേവനം നടത്തുന്നത്. രോഗികൾക്ക് ആവശ്യമായ വൈദ്യസഹായം, ഭക്ഷണം, ആശുപത്രിയിലേക്കും ടെസ്റ്റിംഗ് സെൻ്ററിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ആവശ്യമായ വാഹനം, കൗൺസിലിംഗ്, വാക്സിനേഷൻ രജിസ്ട്രേഷനു വേണ്ട സഹായം തുടങ്ങിയവ ഇവർ നൽകിവരുന്നു.
ജബ്ബാർ സേനാപതി (ചെയർമാൻ), മുജീബ് പാലിക്കൽ (സെക്രട്ടറി), മുഹമ്മദ് സാലി (ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തില്‍ 16 അംഗ സംഘമാണ് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
കൊവിഡ് പ്രതിരോധവുമായി അൽ-അമീൻ യൂത്ത് മൂവ്മെന്‍റ് - covid defence news
ഇടുക്കിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയതാണ് അൽ-അമീൻ യൂത്ത് മൂവ്മെന്‍റ്
കൊവിഡ് പ്രതിരോധം