കേരളം

kerala

ETV Bharat / state

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള ശിപാർശ തള്ളണമെന്ന് എഐവൈഎഫ്

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ശക്തമായ സമരമെന്ന് എഐവൈഎഫ്

AIYF against pension age revision  AIYF pension age revision kerala budget  Salary Commission  പെന്‍ഷന്‍ പ്രായം വർധന എഐവൈഎഫ്  കേരള ബജറ്റ് പെൻഷൻ പ്രായം  ശമ്പള കമ്മിഷൻ ശിപാർശ
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള ശിപാർശ തള്ളിക്കളയണമെന്ന് എഐവൈഎഫ്

By

Published : Feb 19, 2022, 9:56 PM IST

ഇടുക്കി : പെൻഷൻ പ്രായം 57 വയസാക്കാനുള്ള പതിനൊന്നാം ശമ്പള കമ്മിഷന്‍റെ ശിപാർശക്കെതിരെ എഐവൈഎഫ്. ശിപാര്‍ശ തള്ളിക്കളയണമെന്നും പെന്‍ഷന്‍ പ്രായം ഒരു ദിവസം പോലും വര്‍ധിപ്പിക്കരുതെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്മോന്‍ ആവശ്യപ്പെട്ടു. പുതിയ റാങ്ക് ലിസ്റ്റിലുള്ള നിയമനങ്ങള്‍ മന്ദഗതിയിലാണ്. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ എഐവൈഎഫ് സമരരംഗത്തിറങ്ങുമെന്നും ജിസ്മോന്‍ പറഞ്ഞു.

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള ശിപാർശ തള്ളിക്കളയണമെന്ന് എഐവൈഎഫ്

Also Read: സസ്‌പെന്‍സായി പെന്‍ഷന്‍ പ്രായ വര്‍ധന, കെ.എൻ ബാലഗോപാലിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് മാര്‍ച്ച് 11ന്

മുമ്പ് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കമുണ്ടായപ്പോഴും എഐവൈഎഫ് ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച ഉദ്യോഗാര്‍ഥികളുടെ ആശങ്ക എഐവൈഎഫ് ഏറ്റെടുക്കുകയാണെന്നും ഒരു ദിവസം പോലും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ജിസ്മോന്‍ പറഞ്ഞു.

കൊവിഡ് മൂലം പിഎസ്‌സി റാങ്ക് ജേതാക്കളും ഉദ്യോഗാർഥികളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അതുകൊണ്ട് തന്നെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള ഒരു നീക്കവും അംഗീകരിക്കില്ലെന്നും ജിസ്മോന്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details