ഇടുക്കി: ലക്ഷങ്ങൾ മുടക്കി നവീകരിച്ച കൃഷി വകുപ്പ് കെട്ടിടം കാടുകയറി നശിക്കുന്നു. രാജാക്കാട് പഞ്ചായത്തിലെ മുല്ലക്കാനത്താണ് നേരത്തെ കൃഷി ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം ഇപ്പോൾ സംരക്ഷണമില്ലാതെ നശിക്കുന്നത്. കർഷകർക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ഇവിടെ പ്രവർത്തിച്ചിരുന്ന കൃഷി ഓഫീസ് മാറ്റിയിരുന്നു. പഞ്ചായത്ത് കെട്ടിടത്തിനു സമീപത്താണ് പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചത്. ഇതോടെ എല്ലാവിധ സൗകര്യങ്ങളുമുള്ള പഴയ കെട്ടിടം അനാഥമായി. ആളൊഴിഞ്ഞ കെട്ടിടം സാമൂഹികവിരുദ്ധരുടെ താവളമായി മാറുകയും ചെയ്തു.
കൃഷി വകുപ്പ് കെട്ടിടം കാടുകയറി നശിക്കുന്നു - കൃഷി വകുപ്പ് കെട്ടിടം കാടുകയറി നശിക്കുന്നു
കെട്ടിടം നശിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. കുടുംബശ്രീ പ്രവർത്തകർക്ക് കെട്ടിടം വിട്ടു നൽകുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
![കൃഷി വകുപ്പ് കെട്ടിടം കാടുകയറി നശിക്കുന്നു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4871230-825-4871230-1572026094770.jpg)
കൃഷി വകുപ്പ് കെട്ടിടം കാടുകയറി നശിക്കുന്നു
കൃഷി വകുപ്പ് കെട്ടിടം കാടുകയറി നശിക്കുന്നു
ഇതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തിയതോടെ ശോചനീയാവസ്ഥയിലായിരുന്നു കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണികൾ നടത്തി. എന്നാൽ ഇതിനുശേഷവും കെട്ടിടം തുറന്നു പ്രവർത്തിക്കാൻ നടപടി ഉണ്ടായില്ല. നിലവിൽ പരിമിതമായ സ്ഥലത്ത് കൃഷി ഓഫീസ് പ്രവർത്തിക്കുമ്പോഴാണ് എല്ലാവിധ സൗകര്യങ്ങളുമുള്ള കെട്ടിടം നാശിക്കുന്നത്. കെട്ടിടം നശിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. കുടുംബശ്രീ പ്രവർത്തകർക്ക് കെട്ടിടം വിട്ടു നൽകുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Last Updated : Oct 25, 2019, 11:54 PM IST
TAGGED:
രാജാക്കാട്