എസ് രാജേന്ദ്രൻ എംഎൽഎ ഭൂമി കയ്യേറിയെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്. എംഎൽഎ കൈവശം വച്ചിരിക്കുന്ന ഭൂമി കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും ബന്ധപ്പെട്ട രേഖകൾ വില്ലേജ് ഓഫീസിൽ നിന്ന് അപ്രത്യക്ഷമായെന്നും റിപ്പോർട്ടിൽ പറയുന്നു.
എസ്. രാജേന്ദ്രൻ എംഎൽഎ ഭൂമി കയ്യേറിയെന്ന് റിപ്പോര്‍ട്ട് - collector renu raj
എംഎൽഎ കൈവശം വച്ചിരിക്കുന്നത് കെഎസ്ഇബിയുടെ ഭൂമി. ഉടമസ്ഥാവകാശ രേഖകള്‍ വില്ലേജ് ഓഫീസിൽനിന്ന് അപ്രത്യക്ഷമായെന്നും റിപ്പോർട്ട്.
മൂന്നാർ ഇക്കാ നഗറിലെ ഭൂമിയാണ് കയ്യേറിയത്. നഷ്ടമായ രേഖകൾ കണ്ടെത്താൻ കൂടുതൽ അന്വേഷണം ആവശ്യമാണ്. കയ്യേറ്റ സ്ഥലത്ത് പുതിയ നിർമാണ പ്രവർത്തനങ്ങൾക്കും മണ്ണു നികത്തലിനും എംഎൽഎ അനുമതി തേടിയിട്ടുണ്ടെന്നും വില്ലേജ് ഓഫീസർ കണ്ടെത്തിയിട്ടുണ്ട്.
സബ് കലക്ടർ രേണു രാജിന്‍റെ നിർദേശത്തെ തുടർന്നായിരുന്നു പരിശോധന. ഭൂമി കയ്യേറ്റത്തിൽ സബ് കലക്ടറുടെ നടപടിക്ക് പൂർണ പിന്തുണയുമായി ജില്ലാകലക്ടർ റവന്യൂമന്ത്രിക്ക് റിപ്പോർട്ട് നൽകി. സബ് കലക്ടറുടെ നടപടി നിയമപരവും ചട്ടപ്രകാരമുള്ളതാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.