കേരളം

kerala

ETV Bharat / state

കാട്ടാനയുടെ ആക്രമണത്തില്‍ വയോധികൻ കൊല്ലപ്പെട്ടു - കാട്ടാനാക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

കുടിവെള്ളമെടുക്കുന്നതിന് താഴ്‌വാരത്തേക്ക് പോയപ്പോഴാണ് തങ്കന്‍ കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്

elephant attack chinnakanal  കാട്ടാനാക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു  ചിന്നക്കനാലിൽ കാട്ടാനാക്രമണം
വയോധികൻ

By

Published : Dec 22, 2019, 5:53 PM IST

ഇടുക്കി: ചിന്നക്കനാലില്‍ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. പുറക്കുന്നേല്‍ തങ്കന്‍ (67) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ശാന്തൻപാറ പൊലീസും വനം വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി.

കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കുടിവെള്ളമെടുക്കുന്നതിന് രാത്രി ഏറെ വൈകിയാണ് തങ്കന്‍ താഴ്‌വാരത്തേക്ക് പോയത്. പിന്നീട് ഇയാളെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇന്നലെ രാവിലെ എട്ടരയോടെ വനത്തിൽ മൃതദേഹം കണ്ടെത്തിയത്. ദേവികുളം റേഞ്ച് ഓഫീസർ വി.എസ്. സിനിൽ, ശാന്തൻപാറ സിഐ ടി.ആർ.പ്രദീപ് കുമാർ, എസ്ഐ വി.വിനോദ് കുമാർ എന്നിവർ സ്ഥലത്തെത്തി. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു.

ABOUT THE AUTHOR

...view details