കേരളം

kerala

ETV Bharat / state

മൂന്നാർ കയ്യേറ്റം , സബ് കളക്ടറുടെ റിപ്പോർട്ട് എജി തളളി

മുതിരപ്പുഴയാറിന്‍റെ തീരത്ത് നടത്തിയ നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി പുതിയ ഹർജി നൽകാമെന്നാണ് അഡീഷണൽ അഡ്വക്കറ്റ് ജനറൽ ര‍ഞ്ജിത് തമ്പാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന് സബ് കളക്ടർക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം

രേണു രാജ് ഐ എ എസ്

By

Published : Feb 11, 2019, 9:36 PM IST

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് മൂന്നാറിലെ മുതിരപ്പുഴയാറിന്‍റെ തീരത്ത് പഞ്ചായത്ത് നടത്തിയ നിർമാണ പ്രവർത്തനത്തിന്‍റെ പേരിൽ കോടതിയലക്ഷ്യം ഫയൽ ചെയ്യേണ്ടെന്ന് അഡ്വക്കറ്റ് ജനറലിന്‍റെ ഓഫീസ്. ദേവികുളം സബ് കളക്ടർ രേണു രാജ് സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് എജിയുടെ ഓഫീസ് ഈ നിർദേശം നൽകിയിരിക്കുന്നത്.

മൂന്നാറിലെ പഞ്ചായത്ത് വക ഭൂമിയിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നിയമവിരുദ്ധമായി നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയതിന് പ‍ഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകാനായിരുന്നു ദേവികുളം സബ് കളക്ടറായ രേണു രാജ് ശുപാർശ ചെയ്തിരുന്നത്. മുതിരപ്പുഴയാറിന്‍റെ തീരത്ത് നടത്തിയ നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി പുതിയ ഹർജി നൽകാമെന്നാണ് അഡീഷണൽ അഡ്വക്കറ്റ് ജനറൽ ര‍ഞ്ജിത് തമ്പാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ സബ് കളക്ടർക്ക് നൽകിയിരിക്കുന്ന നിയമോപദേശം.

ഇപ്പോഴുണ്ടായ നിയമലംഘനങ്ങളെല്ലാം ഹർജിയിൽ ചൂണ്ടിക്കാട്ടും. തുടർനടപടികളെന്ത് വേണമെന്ന കാര്യം ഹൈക്കോടതി തീരുമാനിക്കട്ടെയെന്നതാണ് നിലവിലെ തീരുമാനം. പരിസ്ഥിതി പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് എൻഒസി വാങ്ങാതെ പഞ്ചായത്ത് നടത്തി വന്ന കെട്ടിട നിർമാണത്തിന് സബ് കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയത്. ഇതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്. എന്നാൽ പഞ്ചായത്തിന്‍റെ നിർമ്മാണങ്ങൾക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്ന് പറഞ്ഞ് എംഎൽഎ സബ് കളക്ടറെ ബുദ്ധിയില്ലാത്തവളെന്ന് ആക്ഷേപിച്ചിരുന്നു. പ്രസ്താവന വിവാദമായതോടെ എംഎൽഎ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

ABOUT THE AUTHOR

...view details