ഇടുക്കി: മൂന്നാര്‍ പഞ്ചായത്തിന്‍റെ അനധികൃത നിര്‍മ്മാണത്തിനെതിരെ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. മൂന്നാറിലെ പഞ്ചായത്തിന്‍റെ അനധികൃത നിർമാണത്തിനെതിരെ എ ജി ഓഫീസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്നായിരിക്കും ഹർജിയിൽ ചൂണ്ടിക്കാട്ടുക.
മൂന്നാര്‍ കയ്യേറ്റം: എജി ഓഫീസ് ഇന്ന് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കും - munnar panchayath
ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ അടക്കം അഞ്ച് പേരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.
മൂന്നാര്‍ കയ്യേറ്റം
ആർട്ടിക്കിൾ 215 പ്രകാരമാണ് എജി ഓഫീസ് ഹർജി സമർപ്പിക്കുന്നത്. എന്നാൽ നടപടി വേണോയെന്ന് തീരുമാനിക്കുന്നത് കോടതിയാണ്. പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിക്കണമെന്ന സബ് കളക്ടറുടെ റിപ്പോര്‍ട്ട് തള്ളിയ എജി ഓഫീസിന്‍റെ നടപടി വിവാദമായതോടെയാണ് പുതിയ നീക്കം.