ഇടുക്കി : കട്ടപ്പനയാറിൽ വീണ്ടും ആഫ്രിക്കൻ പോള നിറയുന്നു. ആഫ്രിക്കൻ അസോളയിനത്തിൽപ്പെട്ട പോള നിലവിൽ അൻപത് മീറ്ററോളം വ്യാപിച്ചു കഴിഞ്ഞു. ആറിന്‍റെ സ്വാഭാവിക നീരൊഴുക്കിനെ പ്രതികൂലമായി ബാധിച്ചു. പോളകൾ വെള്ളത്തിന്‍റെ നിറവ്യത്യാസത്തിനും ദുർഗന്ധത്തിനും ഇടവരുത്തുന്നുണ്ട്. കുളിക്കാനും കുടിക്കാനും ഈ വെള്ളത്തെ ആശ്രയിക്കുന്നവർ പകർച്ചവ്യാധികൾ പകരുമോയെന്ന ആശങ്കയിലാണ്.
കട്ടപ്പനയാറിൽ വീണ്ടും ആഫ്രിക്കൻ പോള നിറയുന്നു - കട്ടപ്പനയാറിൽ വീണ്ടും ആഫ്രിക്കൻ പോള നിറയുന്നു
പോളകൾ വെള്ളത്തിന്‍റെ നിറവ്യത്യാസത്തിനും ദുർഗന്ധത്തിനും ഇടവരുത്തുന്നുണ്ട്.
കട്ടപ്പനയാറിൽ വീണ്ടും ആഫ്രിക്കൻ പോള നിറയുന്നു
വെള്ളത്തിന്‍റെ പ്രതലത്തിൽ വളരുന്ന ഇവ ഒരാഴ്ച കൊണ്ട് എണ്ണത്തിൽ ഇരട്ടിയാകും. പോള കൊണ്ടു ജലാശയം നിറഞ്ഞാൽ സൂര്യപ്രകാശവും ഓക്സിജനും താഴെയുള്ള ജലത്തിലേക്കു കടക്കില്ല. ഇത് ജലജീവികൾക്കും ജലസസ്യങ്ങൾക്കും ഭീഷണിയാണ്. കഴിഞ്ഞ വർഷം കട്ടപ്പനയാറിൽ വൻതോതിൽ പോള വ്യാപിച്ചത് ഏറെ പ്രയാസപ്പെട്ടാണ് നഗരസഭാ ശുചീകരണ തൊഴിലാളികൾ നീക്കിയത്.