കേരളം

kerala

ETV Bharat / state

പിണറായി വിജയന്‍ കേരളത്തെ കൊള്ളയടിക്കുന്ന ഭീകരനാണെന്ന് അഡ്വ ഇഎം ആഗസ്തി - പിണറായി വിജയന്‍ കേരളത്തെ കൊള്ളയടിക്കുന്ന ഭീകരനാണെന്ന് അഡ്വ ഇഎം ആഗസ്തി

യുഡിഎഫിന്‍റെ വിവധ മണ്ഡലം കണ്‍വെന്‍ഷനുകളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആഗസ്തി

Advocate EM Augusty  Pinarayi Vijayan is a terrorist who is looting Kerala says EM Augusty s  പിണറായി വിജയന്‍ കേരളത്തെ കൊള്ളയടിക്കുന്ന ഭീകരനാണെന്ന് അഡ്വ ഇഎം ആഗസ്തി  ഉടുമ്പന്‍ചോല നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി
പിണറായി വിജയന്‍ കേരളത്തെ കൊള്ളയടിക്കുന്ന ഭീകരനാണെന്ന് അഡ്വ ഇഎം ആഗസ്തി

By

Published : Mar 20, 2021, 4:28 AM IST

ഇടുക്കി:പിണറായി വിജയന്‍ കേരളത്തെ കൊള്ളയടിക്കുന്ന ഭീകരനാണെന്നും എം.എം മണി പഴയ മണിയിലേക്ക് പോയി ആയുധം എടുക്കരുതെന്നും ഉടുമ്പന്‍ചോല നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ ഇഎം ആഗസ്തി. യുഡിഎഫിന്‍റെ വിവധ മണ്ഡലം കണ്‍വെന്‍ഷനുകളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആഗസ്തി. തെരെഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോലയില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. മന്ത്രി സ്ഥാനത്ത് നിന്നും മാറുന്ന എംഎം മണി തിരികെ പഴയ മണിയായി ആയുധം എടുക്കരുതെന്നും ഇ എം ആഗസ്തി പറഞ്ഞു. തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ചിട്ടപ്പെടുത്തുന്നതിനായിട്ടാണ് കോണ്‍ഗ്രസ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചത്. ഉടുമ്പന്‍ചോല, ശാന്തന്‍പാറ, രാജകുമാരി, രാജാക്കാട് മണ്ഡലം കണ്‍വെന്‍ഷനുകളാണ് നടന്നത്.

For All Latest Updates

ABOUT THE AUTHOR

...view details