ഇടുക്കി:വാളറ കുളമാൻകുഴി ആദിവാസി കുടിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടു പെൺകുട്ടികളിൽ ഒരാൾ മരിച്ചു. ചന്ദ്രികയുടെ മകൾ കൃഷ്ണപ്രിയ (17) ആണ് മരിച്ചത്. രാവിലെ വീടിനുസമീപം തൂങ്ങിമരിച്ചെന്നാണ് പ്രാഥമിക നിഗമനം. ഒപ്പം ആത്മഹത്യക്ക് ശ്രമിച്ച ബന്ധുവായായ 21കാരി വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിലാണ്. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടിമാലിയില്‍ ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; ബന്ധുവായ 21 കാരി ഗുരുതരാവസ്ഥയില്‍ - ആദിവാസി കുടിയിൽ
മറ്റൊരാളെ ഗുരുതരാവസ്ഥയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചന്ദ്രികയുടെ മകൾ കൃഷ്ണപ്രിയ (17) ആണ് മരിച്ചത്. രാവിലെ വീടിനുസമീപം തൂങ്ങിമരിച്ചെന്നാണ് പ്രഥമിക നിഗമനം. ബന്ധുവായായ 21കാരി വിഷം ഉള്ളിൽ ചെന്ന നിലയിൽ ഗുരുതരാവസ്ഥയിലാണ്.
![അടിമാലിയില്‍ ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; ബന്ധുവായ 21 കാരി ഗുരുതരാവസ്ഥയില്‍ adimali death Adivasi girl commits suicide in Adimali Adimali ഇടുക്കി വാളറ കുളമാൻകുഴി ആദിവാസി കുടിയിൽ ആത്മഹത്യ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7607407-thumbnail-3x2-dead.jpg)
അടിമാലിയില്‍ ആദിവാസി പെണ്‍കുട്ടി ആത്മഹ്യ ചെയ്തു
ഇരുവരേയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇതോടെ ബന്ധുക്കല്‍ അടിമാലി പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൃഷ്ണപ്രിയയുടെ ശരീരം പോസ്റ്റുമാർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. മരണത്തില്‍ അസ്വാഭാവികതയുള്ളതിനാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അടിമാലി സി എച്ച് ഒ അനിൽ ജോർജ്ജ് പറഞ്ഞു.
Last Updated : Jun 14, 2020, 7:16 AM IST