വ്യാജ ചാരായ വാറ്റ്; മൂന്നു പേർ പിടിയിൽ - covid 19
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 45 ലിറ്റർ കോടയും 250 മില്ലി ചാരായവും വാറ്റുപകരണങ്ങളും ശർക്കര, നെല്ല് തുടങ്ങിയവയും പിടിച്ചെടുത്തു.
ഇടുക്കി: അടിമാലി പരിശക്കല്ല് ഭാഗത്ത് വ്യാജ ചാരായം വാറ്റിയ മൂന്ന് പേരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. പരിശക്കല്ല് പടിക്കപ്പ് ചവറ്റുകുഴിയിൽ ഷൈജൻ (42), പടികപ്പ് ട്രൈബൽ സെറ്റിൽമെന്‍റ് നിവാസി മണി (22), പരിശക്കല്ല് പടികപ്പ് ചോളിയിൽ ജിജോ (35) എന്നിവരാണ് അടിമാലി പൊലീസിന്‍റെ പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചവറ്റുകുഴിയിൽ ഷൈജന്‍റെ വീട്ടിലെ അടുക്കളയിൽ നിന്നും 45 ലിറ്റർ കോടയും 250 മില്ലി ചാരായവും വാറ്റുപകരണങ്ങളും ശർക്കര, നെല്ല് തുടങ്ങിയവയും പിടിച്ചെടുത്തു. മൂവരും ചേർന്ന് ചാരായം വാറ്റുന്നതിനിടയിലായിരുന്നു അടിമാലി സിഐ അനിൽ ജോർജിന്‍റെ നേത്യത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയതും പ്രതികളെ പിടികൂടിയതും.