ഇടുക്കി: കന്നി വോട്ട് രേഖപ്പെടുത്തും മുമ്പെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിന്‍റെ സന്തോഷത്തിലാണ് ബിരുദ വിദ്യാര്‍ത്ഥിനിയായ സനിത സജി. അടിമാലി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് ഈ 21കാരി. ഈ ചെറുപ്രായത്തിൽ തന്നെ സ്ഥാനാര്‍ഥിയായി മത്സരിക്കാനായതിന്‍റെ സന്തോഷത്തിലാണ് മൂന്നാര്‍ സര്‍ക്കാര്‍ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ സനിത.
സനിതയുടെ കന്നി വോട്ട് സനിതയ്‌ക്ക് തന്നെ - എല്‍ഡിഎഫ് സ്ഥാനാര്‍ഥി
അടിമാലി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് 21കാരി സനിതാ സജി. കന്നിവോട്ടിതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത സനിത തനിക്കായി തന്നെ തന്‍റെ ആദ്യ വോട്ട് രേഖപ്പെടുത്താന്‍ പോകുന്നു എന്നതും അധികം ആർക്കും അവകാശപ്പെടാൻ ഇല്ലാത്ത പ്രത്യേകതയാണ്.
കന്നിവോട്ടിതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത സനിത തനിക്കായി തന്നെ തന്‍റെ ആദ്യ വോട്ട് രേഖപ്പെടുത്താന്‍ പോകുന്നു എന്നതും അധികം ആർക്കും അവകാശപ്പെടാൻ ഇല്ലാത്ത പ്രത്യേകതയാണ്. പ്രവര്‍ത്തകര്‍ക്കൊപ്പം വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സനിത. ചൊവ്വാഴ്ച്ച മറ്റ് സ്ഥാനാര്‍ഥികള്‍ക്കൊപ്പം സനിതയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ആദ്യം വട്ടം ഭൂരിഭാഗം വോട്ടര്‍മാരെയും നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു കഴിഞ്ഞു. മാസ്‌ക്കിട്ട് ഗ്യാപ്പിട്ടാണ് സനിതയുടെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍. കന്നിവോട്ട് രേഖപ്പെടുത്തുന്നതിനൊപ്പം വിജയവും സ്വന്തമാക്കാം എന്ന പ്രതീക്ഷയില്‍ സനിതയും സംഘവും പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചൂടിലേക്കിറങ്ങിക്കഴിഞ്ഞു.