കേരളം

kerala

ETV Bharat / state

അടിമാലിയില്‍ ആദിവാസി പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ഊർജിതം - അടിമാലി വാളറ കുളമാംകുഴി വാർത്ത

പെൺകുട്ടികൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും ഫോൺ കോളുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. മരിച്ച പെൺകുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും

adimaly suicide updates  adimaly girls suicide  അടിമാലി വാളറ കുളമാംകുഴി വാർത്ത  ആദിവാസി പെൺകുട്ടികളുടെ ആത്മഹത്യ വാർത്ത
അടിമാലിയില്‍ ആദിവാസി പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ഊർജിതം

By

Published : Jun 14, 2020, 10:56 AM IST

Updated : Jun 14, 2020, 11:05 AM IST

ഇടുക്കി: അടിമാലി വാളറ കുളമാംകുഴിയില്‍ ആദിവാസി പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. പെൺകുട്ടികൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും ഇതിലെ കോളുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. മരിച്ച പെൺകുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. മരിച്ച പെൺകുട്ടിക്കൊപ്പം ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിയുടെ നില മെച്ചപ്പെട്ടതായി പൊലീസ് അറിയിച്ചു. മരിച്ച പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പൊലീസ് ഇന്നലെ വിവരങ്ങൾ ശേഖരിച്ചിരുന്നു. ചികത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ നില മെച്ചപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

പതിനൊന്നാം തീയതി കാണാതായ പെണ്‍കുട്ടികള്‍ പന്ത്രണ്ടാം തീയതി വീട്ടില്‍ തിരിച്ചെത്തുന്നത് വരെ എവിടെയായിരുന്നു എന്നതില്‍ ഇതുവരെ വ്യക്തതയില്ല. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 21കാരിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തി. ഫോണ്‍ ഉപോഗിച്ചതിന് അമ്മ വഴക്ക് പറഞ്ഞതിനാണ് വീടു വിട്ട് പേയതെന്നും ആത്മഹത്യക്ക് ശ്രമിച്ചതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. മരിച്ച പെൺകുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

Last Updated : Jun 14, 2020, 11:05 AM IST

ABOUT THE AUTHOR

...view details