അടിമാലി ടൗണിൽ പതിവായി വൈദ്യുതി മുടങ്ങുന്നതായി പരാതി - ഇടുക്കി
പകല്‍സമയത്ത് അപ്രതീക്ഷിതമായി ഉണ്ടാകുന്ന വൈദ്യുതി മുടക്കം വ്യാപാര സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്
![അടിമാലി ടൗണിൽ പതിവായി വൈദ്യുതി മുടങ്ങുന്നതായി പരാതി frequent power outage adimali town അടിമാലി ടൗണിൽ വൈദ്യുതി മുടങ്ങുന്നു അടിമാലി ഇടുക്കി കെഎസ്ഇബി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9503767-thumbnail-3x2-idk.jpg)
ഇടുക്കി: അടിമാലി ടൗണിലും പരിസരപ്രദേശങ്ങളിലും പതിവായി വൈദ്യുതി മുടങ്ങുന്നതായി പ്രദേശവാസികളുടെ പരാതി. അടിമാലി ടൗണ്‍ ഉള്‍പ്പെടെയുള്ള മേഖലകളിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വൈദ്യുതി മുടക്കം പതിവാകുന്നത്. ഏറെ വൈകിയാണ് പല ദിവസങ്ങളിലും വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നത്. പകല്‍സമയത്ത് അപ്രതീക്ഷിതമായി ഉണ്ടാകുന്ന വൈദ്യുതി മുടക്കം വ്യാപാര സ്ഥാപനങ്ങളേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇടയ്ക്കിടെയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.അതേ സമയം പ്രതീക്ഷിക്കാതെ ഉണ്ടാകുന്ന ചില തകരാറുകളുടെയും അറ്റകുറ്റപണികളുടെയും ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നതെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.