ഇടുക്കി:അടിമാലി ഗ്രാമപഞ്ചായത്തില്‍ വീണ്ടും ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷേര്‍ളി മാത്യു ഹോട്ടലിൻ്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പുലരി കുടുംബശ്രീ യൂണിറ്റിനാണ് ഹോട്ടലിൻ്റെ നടത്തിപ്പ് ചുമതല.
അടിമാലിയിൽ വീണ്ടും ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു - ഗ്രാമപഞ്ചായത്ത് പ്രസിഡപുലരി കുടുംബശ്രീ യൂണിറ്റ്
കുറഞ്ഞ നിരക്കില്‍ സാധാരണക്കാര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു കുടുംബശ്രീയുടെ സഹകരണത്തോടെ ഓരോ പഞ്ചായത്ത് കേന്ദ്രങ്ങളിലും സര്‍ക്കാര്‍ ജനകീയ ഹോട്ടലിന് തുടക്കം കുറിച്ചത്. ഉച്ചയൂണിന് 20 രൂപയും പാഴ്‌സലായി ചോറ് ലഭിക്കുന്നതിന് 25 രൂപയും നല്‍കിയാല്‍ മതിയാകും.
കുറഞ്ഞ നിരക്കില്‍ സാധാരണക്കാര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു കുടുംബശ്രീയുടെ സഹകരണത്തോടെ ഓരോ പഞ്ചായത്ത് കേന്ദ്രങ്ങളിലും സര്‍ക്കാര്‍ ജനകീയ ഹോട്ടലിന് തുടക്കം കുറിച്ചത്. അടിമാലി ഗ്രാമപഞ്ചായത്തിൽ ഹോട്ടലിൻ്റെ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പിന്നീട് പദ്ധതി മുന്നോട്ട് പോയില്ല. ഹോട്ടല്‍ തുറക്കണമെന്ന് നിരന്തരം ആവശ്യമുയര്‍ന്നതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ടൗണ്‍ ഹാളിനോട് ചേര്‍ന്ന് വീണ്ടും ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷേര്‍ളി മാത്യു ഹോട്ടലിൻ്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പുലരി കുടുംബശ്രീ യൂണിറ്റിനാണ് ഹോട്ടലിൻ്റെ നടത്തിപ്പ് ചുമതല. ഉച്ചയൂണിന് 20 രൂപയും പാഴ്‌സലായി ചോറ് ലഭിക്കുന്നതിന് 25 രൂപയും നല്‍കിയാല്‍ മതിയാകും. ഹോട്ടലിൻ്റെ ഉദ്ഘാടന ചടങ്ങില്‍ സി.ഡി ഷാജി അധ്യക്ഷത വഹിച്ചു. മറ്റ് പഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.