കേരളം

kerala

ETV Bharat / state

അടിമാലിയില്‍ നിന്നും ചാരായവും വാഷുമായി മൂന്നുപേര്‍ പിടിയില്‍ - അടിമാലി

കാടിനുള്ളില്‍ ചാരായം വാറ്റുകയായിരുന്ന കാഞ്ഞിരവേലി കമ്പിലൈന്‍ സ്വദേശികളാണ് പിടിയിലായത്

അടിമാലിയില്‍ നിന്നും ചാരായവും വാഷുമായി മൂന്നുപേര്‍ പിടിയില്‍  adimali racc arrest  അടിമാലി  അടിമാലി കാഞ്ഞിരവേലി
അടിമാലിയില്‍ നിന്നും ചാരായവും വാഷുമായി മൂന്നുപേര്‍ പിടിയില്‍

By

Published : Apr 17, 2020, 1:53 PM IST

ഇടുക്കി: അടിമാലി കാഞ്ഞിരവേലിയില്‍ നര്‍ക്കോട്ടിക് എന്‍ഫോഴ്‌സമെന്‍റ് നടത്തിയ പരിശോധനയില്‍ അഞ്ച് ലിറ്റര്‍ ചാരായവും 50 ലിറ്റര്‍ വാഷുമായി മൂന്നുപേര്‍ പിടിയില്‍. കഴിഞ്ഞദിവസം ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നര്‍ക്കോട്ടിക് സ്ക്വാഡ് പരിശോധന നടത്തവെയാണ് കാടിനുള്ളില്‍ ചാരായം വാറ്റുകയായിരുന്ന കാഞ്ഞിരവേലി കമ്പിലൈന്‍ സ്വദേശികള്‍ പിടിയിലായത്. വൈശ്യം പറമ്പില്‍ സരുണ്‍ തങ്കപ്പന്‍, പാറക്കല്‍ ബെന്നി വര്‍ഗീസ്, മൂക്കനോലിക്കല്‍ ഷിജു ജോസഫ് എന്നിവരാണ് അറസ്റ്റിലായത്.

അടിമാലിയില്‍ നിന്നും ചാരായവും വാഷുമായി മൂന്നുപേര്‍ പിടിയില്‍

ലിറ്ററിന് 1500രൂപ നിരക്കിലായിരുന്നു സംഘം വില്‍പ്പന നടത്തിയിരുന്നത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ പ്രസാദിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രിവന്‍റീവ് ഓഫീസര്‍ കെ.വി സുകു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.എസ് മീരാന്‍, മാനുവല്‍ എന്‍.ജെ, പി.വി സുജിത്ത്, ഹാരിഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്. പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കി.

ABOUT THE AUTHOR

...view details