ഇടുക്കി: പണം വച്ച് ചീട്ട് കളിക്കുകയായിരുന്ന മൂന്നംഗ സംഘത്തെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി ആയിരമേക്കര്‍ ഷാപ്പിന് പിന്‍ഭാഗത്താണ് പ്രതികള്‍ ചീട്ട് കളിച്ചത്. ഇവരുടെ പക്കല്‍ നിന്നും പതിനായിരം രൂപയും പൊലീസ് പിടിച്ചെടുത്തു. കത്തിപ്പാറ സ്വദേശികളായ ബിജു, ജയേഷ്, ആയിരമേക്കര്‍ സ്വദേശി ജോഷി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പണം വച്ച് ചീട്ടുകളിക്കുകയായിരുന്ന മൂന്നംഗ സംഘം പിടിയിൽ - COVID-19
കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിനും ഇവര്‍ക്കെതിരെ കേസ് എടുത്തു
പണം വച്ച് ചീട്ടുകളിക്കുകയായിരുന്ന മൂന്നംഗ സംഘം പിടിയിൽ
പ്രതികള്‍ക്കെതിരെ കോവിഡ് പ്രോട്ടോകോള്‍ ലംഘനം, കേരളാ ഗെയിമിങ്ങ് ആക്ട് എന്നീ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. അടിമാലി സി.ഐ. ഷാരോണ്‍, എസ്.ഐ. കുര്യാക്കോസ്, സമല്‍ദാസ്, സുമേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.