ഇടുക്കി: സൗജന്യ വാക്‌സിന്‍ വിതരണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുള്ള വാക്‌സിന്‍ ചാലഞ്ചില്‍ പങ്ക് ചേര്‍ന്ന് അടിമാലി ഗ്രാമപഞ്ചായത്തും. ചാലഞ്ചിന്‍റെ ഭാഗമായി ഇരുപത്തഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. അടുത്ത ദിവസം തന്നെ ഈ തുക ബന്ധപ്പെട്ടവര്‍ക്ക് കൈമാറുമെന്ന് പഞ്ചായത്തംഗം സി.ഡി ഷാജി വ്യക്തമാക്കി.
വാക്‌സിന്‍ ചാലഞ്ചില്‍ പങ്ക് ചേര്‍ന്ന് അടിമാലി പഞ്ചായത്ത് - വാക്‌സിന്‍ ചാലഞ്ച് പുതിയ വാര്‍ത്ത
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് വാക്‌സിന്‍ ചാലഞ്ചില്‍ പങ്കെടുക്കാന്‍ അടിമാലി പഞ്ചായത്ത് തീരുമാനിച്ചത്.
Also read: കൊവിഡ് രോഗികൾക്ക് സഹായഹസ്തവുമായി യൂത്ത് കോൺഗ്രസ്
വിവിധ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് വാക്‌സിന്‍ ചാലഞ്ചില്‍ പങ്കാളിത്തം വഹിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. കൊവിഡ് കോള്‍ സെന്‍ററും ഹെല്‍പ്പ് ഡസ്‌കും പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നേരത്തെ പ്രവര്‍ത്തിക്കുന്നുണ്ട്. രോഗികള്‍ക്കായി പ്രത്യേക വാഹന സൗകര്യവും പഞ്ചായത്ത് ക്രമീകരിച്ചിരുന്നു. പള്ളിവാസല്‍, മൂന്നാര്‍, ദേവികുളം പഞ്ചായത്തുകളും ദേവികുളം ബ്ലോക്ക് പഞ്ചായത്തും ഇതിനോടകം വാക്‌സിന്‍ ചാലഞ്ചില്‍ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.