ഇടുക്കി: അടിമാലി ഗ്രാമപഞ്ചായത്തിന് വീണ്ടും പ്രവര്‍ത്തന മികവിനുള്ള അംഗീകാരം. കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ജില്ലയിലെ മികച്ച പഞ്ചായത്തെന്ന അംഗീകാരം അടിമാലി പഞ്ചായത്തിന് ലഭിച്ചത്. ഈ മാസം 19ന് തിരുവനന്തപുരത്ത് നടക്കുന്ന പഞ്ചായത്ത് ദിനാഘോഷത്തില്‍ പഞ്ചായത്ത് അധികൃതര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങും.
അടിമാലി ഗ്രാമപഞ്ചായത്തിന് പ്രവര്‍ത്തന മികവിനുള്ള അംഗീകാരം - adimali panchayath
ഈ മാസം 19ന് തിരുവനന്തപുരത്ത് നടക്കുന്ന പഞ്ചായത്ത് ദിനാഘോഷത്തില്‍ പഞ്ചായത്ത് അധികൃതര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങും.
അടിമാലി ഗ്രാമപഞ്ചായത്തിന് പ്രവര്‍ത്തന മികവിനുള്ള അംഗീകാരം
പത്ത് ലക്ഷം രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. കഴിഞ്ഞ ഏതാനും നാളുകളായി പഞ്ചായത്ത് വിവിധ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മാലിന്യ സംസ്‌ക്കരണ കാര്യത്തില്‍ ഉള്‍പ്പെടെ പഞ്ചായത്ത് പ്രശംസനീയമായ മികവ് കൈവരിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി ജില്ലയിലെ മികച്ച പഞ്ചായത്തെന്ന അംഗീകാരം അടിമാലി ഗ്രാമപഞ്ചായത്തിന് ലഭിച്ചത്.