ഇടുക്കി: ആനച്ചാല്‍ കുഞ്ചിത്തണ്ണിയില്‍ മുതിരപ്പുഴയാറിന്‍റെ തീരത്ത് വളര്‍ന്ന് നിന്നിരുന്ന മൂന്ന് കഞ്ചാവ് ചെടികള്‍ അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം കണ്ടെത്തി നശിപ്പിച്ചു. ഏകദേശം ഒന്നര മാസം വളർച്ചയെത്തിയ ചെടികളാണ് നശിപ്പിച്ചതെന്ന് നര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തിൽ നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആനച്ചാലിൽ മുതിരപ്പുഴയാറിന്‍റെ തീരത്ത് കഞ്ചാവ് ചെടികള്‍ കണ്ടെത്തി
കുഞ്ചിത്തണ്ണിയില്‍ മുതിരപ്പുഴയാറിന്‍റെ തീരത്ത് വളര്‍ന്ന് നിന്നിരുന്ന മൂന്ന് കഞ്ചാവ് ചെടികളാണ് അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം കണ്ടെത്തി നശിപ്പിച്ചത്
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.കെ പ്രസാദിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. നാളുകള്‍ക്ക് മുമ്പും സമാനരീതിയില്‍ മുതിരപ്പുഴയാറിന്‍റെ തീരത്ത് നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെത്തിയിരുന്നു. ആരെങ്കിലും ചെടികള്‍ നട്ട് വളര്‍ത്തിയതാണോയെന്ന കാര്യത്തില്‍ നര്‍ക്കോട്ടിക് സംഘം അന്വേഷണം നടത്തുന്നുണ്ട്. കണ്ടെത്തിയ ചെടികള്‍ ഉദ്യോഗസ്ഥര്‍ പിഴുത് നശിപ്പിക്കുകയായിരുന്നു. പ്രിവന്‍റീവ് ഓഫീസര്‍ കെ.എച്ച് രാജീവ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സാന്‍റി തോമസ്, മീരാന്‍ കെ.എസ്, ശരത് എസ്.പി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.