ഇടുക്കി: ജില്ലയെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയതോടെ അടിമാലി മേഖലയില്‍ ജാഗ്രത കടുപ്പിച്ച് പൊലീസ്. ദേശീയപാതകളിലും ഉള്‍ഗ്രാമങ്ങളിലും വിട്ടുവീഴ്ച്ചയില്ലാത്ത നിരീക്ഷണമാണ് പൊലീസ് നടത്തുന്നത്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഡിവൈഎസ്പി അബ്ദുള്‍ സലാമിന്‍റെയും അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ ജോര്‍ജിന്‍റെയും നേതൃത്വത്തിലാണ് നിരീക്ഷണവും പരിശോധനകളും പുരോഗമിക്കുന്നത്. രാവിലെ 7 മണിക്ക് പൊലീസ് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തി. കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയില്‍ നാലിടങ്ങളിലും അടിമാലി-കുമളി ദേശീയപാതയിലും പൊലീസ് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
അടിമാലി റെഡ് സോണില്‍; സുരക്ഷ ശക്തമാക്കി പൊലീസ് - adimali in Red Zone
പരിശോധന ശക്തമായി തന്നെ തുടരുമെന്ന് അടിമാലി സബ് ഡിവിഷന്‍റെ ചുമതലയുള്ള ഡിവൈഎസ്‌പി അബ്ദുള്‍ സലാം പറഞ്ഞു
റെഡ് സോണില്‍ അടിമാലി, സുരക്ഷ ശക്തമാക്കി പൊലീസ്
പരിശോധന ശക്തമായി തന്നെ തുടരുമെന്ന് അടിമാലി സബ് ഡിവിഷന്‍റെ ചുമതലയുള്ള ഡിവൈഎസ്‌പി അബ്ദുള്‍ സലാം പറഞ്ഞു. പരിശോധന ശക്തമാക്കുന്നതിന്‍റെ ഭാഗമായി ചില സ്വകാര്യ വാഹനങ്ങളും പൊലീസ് ക്രമീകരിച്ചിട്ടുണ്ട്. അതിര്‍ത്തി മേഖലയില്‍ നിന്നുള്‍പ്പെടെ ആളുകള്‍ എത്തുന്ന അടിമാലി താലൂക്ക് ആശുപത്രി പരിസരത്തും നിരീക്ഷണം ശക്തമാണ്.