ഇടുക്കി: കൊവിഡ് കാലത്ത് വീടുകളില്‍ പച്ചക്കറികിറ്റുകള്‍ എത്തിക്കുന്ന പദ്ധതിയുമായി അടിമാലി ഗ്രാമപഞ്ചായത്ത്. കൊവിഡ് സേവനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് കിറ്റുകള്‍ എത്തിച്ച് നല്‍കുന്നതിനും പഞ്ചായത്ത് തുടക്കമിട്ടിട്ടുള്ളത്. അയ്യായിരത്തിനടുത്ത് വീടുകളില്‍ പച്ചക്കറികിറ്റുകള്‍ എത്തിച്ച് നല്‍കുമെന്നും ആകെ ഇരുപത്തയ്യായിരം കിലോയോളം പച്ചക്കറി വീടുകളില്‍ എത്തിച്ച് നല്‍കാനാണ് പഞ്ചായത്ത് ലക്ഷ്യമിട്ടിട്ടുള്ളതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു പറഞ്ഞു.
വീടുകളില്‍ പച്ചക്കറി കിറ്റുകള്‍ എത്തിക്കുന്ന പദ്ധതിയുമായി അടിമാലി ഗ്രാമപഞ്ചായത്ത് - വീടുകളില്‍ പച്ചക്കറികിറ്റുകള്‍ എത്തിക്കുന്ന പദ്ധതി
കൊവിഡ് സേവനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് കിറ്റുകള്‍ എത്തിച്ച് നല്‍കുന്നതിനും പഞ്ചായത്ത് തുടക്കമിട്ടിട്ടുള്ളത്
ALSO READ:സംസ്ഥാന മന്ത്രിമാർക്കും സാലറി ചാലഞ്ച് ; 10,000 രൂപവീതം ദുരിതാശ്വാസ നിധിയിലേക്ക്
അഞ്ച് ലക്ഷത്തോളം രൂപ ചിലവ് പ്രതീക്ഷിക്കുന്നു. പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ ജാഗ്രതാ സമിതികളുടെ സഹകരണത്തോടെ പച്ചക്കറി കിറ്റുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കും. അടിമാലിയില്‍ എത്തിച്ച പച്ചക്കറികള്‍ വിതരണത്തിനായി ഓരോ വാര്‍ഡുകളിലേക്കും മാറ്റി. പഞ്ചായത്തിലെ 21 വാര്‍ഡുകളിലേക്കും കിറ്റുകള്‍ എത്തിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു, സെക്രട്ടറി കെ എന്‍ സഹജന്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍.