ഇടുക്കി: വന്യമൃഗങ്ങളുടെ ശല്യമുള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് മലയോര മേഖലയിലെ കര്‍ഷകര്‍ പലരും കൃഷിയില്‍ നിന്നും പിന്‍വാങ്ങുമ്പോള്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചും കൃഷിയില്‍ വിജയഗാഥ രചിക്കുകയാണ് അടിമാലി മച്ചിപ്ലാവ് സ്വദേശികളായ രണ്ട് കര്‍ഷകര്‍. പറമ്പേല്‍ ജോസഫ്, കോട്ടക്കല്‍ ബിനോയി എന്നീ കര്‍ഷകരാണ് അടിമാലി ടൗണിനു സമീപം കൂമ്പന്‍പാറയില്‍ പ്രതികൂല ഘടകങ്ങളെ അതിജീവിച്ച് കപ്പകൃഷിയുമായി മുമ്പോട്ട് പോകുന്നത്.
വന്യമൃഗങ്ങളോട് പോരാടി വിജയിച്ച കര്‍ഷകര്‍ - കര്‍ഷകരുടെ പ്രശ്‌നങ്ങള്‍
12 ഏക്കറിലായി 25,000 ചുവട് കപ്പയാണ് പറമ്പേല്‍ ജോസഫ്, കോട്ടക്കല്‍ ബിനോയി എന്നിവര്‍ നട്ടുപിടിപ്പിച്ചത്
12 ഏക്കറിലായി 25,000 ചുവട് കപ്പയാണ് ഈ കര്‍ഷകര്‍ നട്ട് പരിപാലിച്ച് പോരുന്നത്. ആദ്യ വിളവെടുപ്പിന് ശേഷം രണ്ടാം കൃഷിക്ക് ഇവര്‍ തുടക്കം കുറിച്ച് കഴിഞ്ഞു. വിലയുണ്ടെങ്കില്‍ കപ്പകൃഷി മെച്ചപ്പെട്ട വരുമാന മാര്‍ഗമാണെന്ന് ഈ കര്‍ഷകര്‍ സമ്മതിക്കുന്നു. രാത്രി കാലത്ത് കാവല്‍ കിടന്നും കൃഷിയിടത്തിന് ചുറ്റും വേലി തിരിച്ച് കെട്ടിയുമാണ് ഇത്ര അധികം സ്ഥലത്തെ കപ്പകൃഷി ജോസഫും ബിനോയിയും കാട്ടുമൃഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നത്. ഇനിയുള്ള കൃഷിയിലും മികച്ച വരുമാനം കിട്ടുമെന്നാണ് ഇവരുടെ പ്രതീക്ഷ.